ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനത്ത് രോഗികളുടെ എണ്ണ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും കൃത്യമായ ചികിത്സ ലഭിക്കുന്നതിനായി 14 സ്വകാര്യ ആശുപത്രികളെ സമ്പൂര്‍ കൊവിഡ് ആശുപത്രികളാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സ മാത്രമെ ഇവിടങ്ങളിലുണ്ടാകുകയുള്ളു. സരിത വിഹാറിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി, സർ ഗംഗാ റാം ആശുപത്രി, ഹോളി ഫാമിലി ആശുപത്രി, മാക്സ് എസ്എസ് ആശുപത്രി, ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
19 സ്വകാര്യ ആശുപത്രികളിലെ ഐസിയു കിടക്കകളുടെ 80 ശതമാനമെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി നീക്കിവയ്‌ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 82 സ്വകാര്യ ആശുപത്രികൾ അവിടെയുള്ള ഐസിയു കിടക്കകളിൽ 60 ശതമാനമെങ്കിലും കൊവിഡ് രോഗികൾക്കായി നീക്കിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം 101 സ്വകാര്യ ആശുപത്രികളോട് ലഭ്യമായ കിടക്കകളില്‍ 60 ശതമാനമെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി നീക്കിവയ്ക്കാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ആറ് സര്‍ക്കാര്‍ ആശുപത്രികളിൽ വെന്‍റിലേറ്റർ ഇല്ലാത്ത ഐസിയു കിടക്കകളുടെ എണ്ണം 487 ആയി ഉയർത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ ആശുപത്രികളിൽ ഇപ്പോൾ 1,913 കിടക്കകളുണ്ട്. ഇവ കൊവിഡ് ചികിത്സയ്‌ക്ക് മാത്രമായി തയാറാക്കിയതാണ്.
രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ബുറാരി ഹോസ്പിറ്റൽ, ഡിഡിയു ഹോസ്പിറ്റൽ, ദീപ് ചന്ദ് ബന്ദു ഹോസ്പിറ്റൽ, ബാബ സാഹിബ് അംബേദ്കർ ഹോസ്പിറ്റൽ, അംബേദ്കർ നഗർ ഹോസ്പിറ്റൽ എന്നീ സര്‍ക്കാര്‍ ആശുപത്രികളിലാണ് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം ആരോഗ്യപ്രവര്‍ത്തകരുടെ കുറവുള്ളതിനാല്‍ നാലാം, അഞ്ചാം വർഷ മെഡിക്കല്‍ വിദ്യാർഥികളെ ഇന്‍റേണുകളായി ഉൾപ്പെടുത്തി ആശുപത്രികളിലെത്തിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ വായനയ്‌ക്ക്: പ്രചാരണങ്ങളില്‍ നിന്ന് മമതയ്ക്ക് 24 മണിക്കൂര്‍ വിലക്ക്