ETV Bharat / bharat

Arvind Kejriwal Summoned By ED ഡല്‍ഹി മദ്യനയ അഴിമതി കേസ്: നവംബര്‍ 2ന് ഹാജരാകാന്‍ കെജ്‌രിവാളിന്‌ ഇഡി നോട്ടീസ്‌

author img

By ETV Bharat Kerala Team

Published : Oct 30, 2023, 11:04 PM IST

Delhi excise policy case ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന് ഇഡി സമൻസ് അയച്ച് നവംബർ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടു

Arvind Kejriwal summoned by ED  എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ്  Enforcement Directorate  Arvind Kejriwal  അരവിന്ദ് കെജ്‌രിവാള്‍  ഡല്‍ഹി മദ്യനയ അഴിമതി കേസ്  Delhi excise policy case  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  Delhi Chief Minister Arvind Kejriwal  ED  ഡൽഹി എക്‌സൈസ് നയം
Arvind Kejriwal Summoned By ED

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന് എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ് (Enforcement Directorate - ED) സമൻസ്. ഡൽഹി മദ്യനയ കേസുമായി (Delhi excise policy case) ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന് ഇഡി സമൻസ് അയച്ച് നവംബർ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടു (Arvind Kejriwal Summoned By ED). മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന്‌ സുപ്രീംകോടതി തള്ളിയിരുന്നു ഇതിന്‌ പിന്നാലെയാണ്‌ കെജ്‌രിവാളിന്‌ നോട്ടീസ്‌ നല്‍കിയത്‌.

സിസോദിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകേടതി: ഡല്‍ഹി മദ്യനയ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി. ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് സിസോദിയ ജാമ്യ ഹര്‍ജി സമര്‍ച്ചിച്ചത്. അപേക്ഷ തള്ളിയതോടെ സിസോദിയ ജയിലില്‍ തുടരും.

കേസിന്‍റെ വിചാരണ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കും എന്നത് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ തീരുമാനം. നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കഴിഞ്ഞ ഫെബ്രുവരി 26 നാണ് മദ്യനയ കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തത്. മദ്യനയത്തിലെ സാമ്പത്തിക ക്രമക്കേട് ഇഡി ആണ് അന്വേഷിക്കുന്നത്. സിബിഐ അറസ്റ്റിനെ തുടര്‍ന്ന് കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനം മനീഷ് സിസോദിയ രാജിവച്ചിരുന്നു.

അന്വേഷണവുമായി സിസോദിയ സഹകരിക്കുന്നില്ലെന്നാണ് സിബിഐ കോടതിയെ നേരത്തെ അറിയിച്ചത്. എന്നാല്‍, സിബിഐ തന്നോട് ഒരേ ചോദ്യം തന്നെ മണിക്കൂറുകളോളം ആവര്‍ത്തിച്ച് ചോദിക്കുകയാണ് എന്നായിരുന്നു വിഷയത്തില്‍ സിസോദിയയുടെ പ്രതികരണം. അതിനിടെയാണ് സിസോദിയയെ മദ്യനയ കേസിലെ സാമ്പത്തിക ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും അറസ്‌റ്റ് ചെയ്യുന്നത്.

ALSO READ: ഡല്‍ഹി മദ്യനയ കേസ്; സിസോദിയയ്‌ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി സുപ്രീം കോടതി

ഡല്‍ഹി മദ്യനയ കേസ്: 2021ല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് മദ്യനയം പാസാക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡൽഹിയിൽ വ്യാജമദ്യമോ ഡ്യൂട്ടി അടയ്‌ക്കാത്ത മദ്യമോ വിൽക്കുന്നത് ഇല്ലാതാക്കുന്നതിനും ഒപ്റ്റിമൽ വരുമാനം ഉറപ്പാക്കുന്നതിനും വേണ്ടിയായിരുന്നു നയം രൂപീകരിച്ചതെന്നായിരുന്നു ഡൽഹി സർക്കാരിന്‍റെ വാദം. എന്നാല്‍ ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഈ മദ്യനയം രൂപപ്പെടുത്താനായി ഒരു 'സൗത്ത് ഗ്രൂപ്പ്' ഇടപെട്ടതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. നയം രൂപീകരിക്കാന്‍ മദ്യ വ്യവസായികളുള്‍പ്പെട്ട സൗത്ത് ഗ്രൂപ്പിലെ പ്രതിനിധിയാണ് കെസിആറിന്‍റെ പുത്രി കവിതയെന്നും ഇഡി ആരോപണം ഉന്നയിച്ചിരുന്നു. കവിതയെക്കൂടാതെ ഈ ഗ്രൂപ്പിൽ ശരത് റെഡ്ഡി (അരബിന്ദോ ഗ്രൂപ്പിന്‍റെ പ്രമോട്ടർ), മഗുന്ത ശ്രീനിവാസുലു റെഡ്ഡി (ഓംഗോൾ എംപി), അദ്ദേഹത്തിന്‍റെ മകൻ രാഘവ് മഗുന്ത എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. മാത്രമല്ല ഈ സൗത്ത് ഗ്രൂപ്പ് എഎപി നേതാക്കൾക്ക് 100 കോടി രൂപ നൽകിയതായും ഇഡി അറിയിച്ചിരുന്നു.

ALSO READ: ഡല്‍ഹി മദ്യനയ കോഴക്കേസ്: അരവിന്ദ് കെജ്‌രിവാളിന് സിബിഐ നോട്ടിസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.