ETV Bharat / bharat

ഡൽഹിയിൽ കൊവിഡ് നിയന്ത്രണവിധേയം; തിങ്കളാഴ്‌ച മുതൽ തീയറ്ററുകൾ തുറക്കും - ഡൽഹി കൊവിഡ്

തീയറ്ററുകൾ തുറക്കുന്നതിന് പുറമെ തിങ്കളാഴ്‌ച മുതൽ ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

delhi covid  delhi film theatres open  delhi multiplexes open  ഡൽഹിയിൽ കൊവിഡ് നിയന്ത്രണവിധേയം  ഡൽഹി കൊവിഡ്  ഡൽഹിയിൽ സിനിമ തീയറ്ററുകൾ തുറക്കുന്നു
ഡൽഹിയിൽ സിനിമ തീയറ്ററുകൾ തുറക്കുന്നു
author img

By

Published : Jul 26, 2021, 12:59 AM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതിന് പിന്നാലെ സിനിമ തീയറ്ററുകളും, മൾട്ടിപ്‌ളക്‌സുകളും തിങ്കളാഴ്‌ച തുറക്കും. തീയറ്ററുകൾ സാനിറ്റൈസറുകൾ ഉപയോഗിച്ച് ശുചീകരിക്കുന്ന തിരക്കിലാണ് മിക്ക തീയറ്റർ ഉടമകളും.

ഇതിനുപുറമെ, താപം പരിശോധിക്കാനുള്ള സംവിധാനങ്ങളും തീയറ്ററുകളിൽ ഒരുക്കുന്നുണ്ട്. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് സിനിമ പ്രദർശനം നടത്താനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

തിങ്കളാഴ്‌ച രാവിലെ അഞ്ച് മണിമുതൽ തീയറ്ററുകൾക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകി ശനിയാഴ്‌ചയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read: 1.2 കിലോ ചരസും 17.5 ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയിൽ

എന്നാൽ, കുറഞ്ഞ കാലയളവിൽ ഒടിടി പ്ലാറ്റ്ഫോമുകൾ നേടിയ വിജയവും മൂന്നാം തരംഗം ഭയന്ന് ആളുകൾക്ക് പുറത്തിറങ്ങാനുള്ള ആശങ്കയും കണക്കിലെടുത്ത് തീയറ്ററുകൾ തുറക്കുന്നത് എത്രത്തോളം ലാഭകരമാകുമെന്ന് പറയാൻ കഴിയില്ലെന്ന അഭിപ്രായമുള്ള തീയറ്റർ ഉടമകളുമുണ്ട്.

തീയറ്ററുകൾ തുറക്കുന്നതിന് പുറമെ തിങ്കളാഴ്‌ച മുതൽ ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങും.

തിങ്കളാഴ്‌ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഡൽഹിയിലെ സ്‌പാകള്‍ക്കും തുറക്കാം. കല്യാണങ്ങള്‍ക്കും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്പതില്‍ നിന്നും നൂറാക്കി ഉയര്‍ത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.