ന്യൂഡൽഹി: ഡൽഹിയിൽ 58 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ ഒരു മരണം മാത്രമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 56 പേർ രോഗമുക്തി നേടി.
Also Read:ഡല്‍ഹിയില്‍ വിതരണം ചെയ്തത് ഒരു കോടി വാക്സിനുകളെന്ന് മുഖ്യമന്ത്രി
ഇതോടെ ഡൽഹിയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 14,36,265 ആയി ഉയർന്നു. ഇതുവരെ 14,10,631 പേരാണ് രോഗമുക്തി നേടിയത്. 581 പേരാണ് ചികിത്സയിൽ തുടരുന്നത്. 25,053 പേരാണ് ഇതുവരെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്ക് 1.74 ശതമാനമാണ്.
തുടർച്ചയായ പതിനാറാം ദിവസവും ഡൽഹിയിലെ രോഗമുക്തി നിരക്ക് 98.21 ശതമാനമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,355 പരിശോധന നടത്തി. ഇതുവരെ 2,36,66,237 പരിശോധനകളാണ് ആകെ നടത്തിയത്.
നിലവിൽ 292 കണ്ടെയ്ൻമെന്‍റ് സോണുകളാണ് ഡൽഹിയിൽ ഉള്ളത്. 99,49,768 പേർക്ക് ഇതുവരെ വാക്‌സിന്‍ നൽകിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ 55,738 ഡോസുകൾ പുതുതായി നൽകിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.