ETV Bharat / bharat

ഡല്‍ഹിക്കായി 75,800 കോടിയുടെ ബജറ്റ് അവതരിപ്പിച്ച് കൈലാഷ് ഗഹ്‌ലോട്ട് ; പ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തിൽ - ബജറ്റ്

വിദ്യാഭ്യാസ, ഗതാഗത, തീർഥാടന മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ച് ഡൽഹി സര്‍ക്കാര്‍

Delhi budget  Delhi budget 2023 highlights  ഡൽഹി സംസ്ഥാന ബജറ്റ്  ഡൽഹി ബജറ്റ്  ദേശായ വാർത്തകൾ  മലയാളം വാർത്തകൾ  കൈലാഷ് ഗഹ്‌ലോട്ട്  എഎപി  അരവിന്ദ് കേജരിവാൾ  കേന്ദ്ര സർക്കാരും കെജ്‌രിവാൾ സർക്കാരും  മനീഷ് സിസോദിയ  Kailash Gahlot  Arvind Kejriwal  Manish Sisodia  national news  malayalm news
ഡൽഹി ബജറ്റിലെ പ്രധാന വിവരങ്ങൾ
author img

By

Published : Mar 22, 2023, 7:46 PM IST

ന്യൂഡൽഹി : കേന്ദ്രവും കെജ്‌രിവാൾ സർക്കാരും തമ്മിൽ നീണ്ടുനിന്ന ചൂടേറിയ പോരാട്ടത്തിന് ഒടുവിൽ 2023 - 24 വർഷത്തെ ഡൽഹി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കൈലാഷ് ഗഹ്‌ലോട്ട്. ഇന്നലെയാണ് ബജറ്റ് അവതരിപ്പിക്കാൻ ഡൽഹി സർക്കാരിന് അനുമതി ലഭിച്ചത്. ബജറ്റിന് അനുമതി കിട്ടാതിരുന്ന സാഹചര്യത്തിൽ അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു. അനുമതി ലഭിച്ച ശേഷം, വൈകിപ്പിച്ചതിന് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കുറ്റപ്പെടുത്തി ട്വീറ്റും ചെയ്‌തിരുന്നു.

പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍

  1. വിചാരണ നേരിടുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിവച്ച എല്ലാ പ്രവർത്തനങ്ങളും ഇരട്ടി വേഗത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബജറ്റിന്‍റെ തുടക്കത്തിൽ തന്നെ അറിയിച്ചു. മനീഷ് സിസോദിയ ബജറ്റ് അവതരിപ്പിച്ചിരുന്നെങ്കിൽ താൻ കൂടുതൽ സന്തോഷിക്കുമായിരുന്നെന്ന് ധനമന്ത്രി കൈലാഷ് ഗഹ്‌ലോട്ടും അറിയിച്ചു.
  2. വൃത്തിയുള്ളതും മനോഹരവും ആധുനികവുമായ ഡൽഹിയുടെ പുനർനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മൊത്തം 75,900 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. വൈദ്യുതി വകുപ്പിന് 3,348 കോടി രൂപ വകയിരുത്തി. ഡൽഹിയുടെ വാർഷിക വൈദ്യുതി ആവശ്യകതയുടെ 25 ശതമാനവും 2025 ഓടെ സൗരോർജം വഴി നികത്തുമെന്ന് ഗഹ്‌ലോട്ട് പ്രഖ്യാപിച്ചു.
  3. ജലവിതരണത്തിനും ശുചീകരണത്തിനുമായി 6,342 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 2025 മാർച്ചോടെ ഡൽഹിയിലെ ഒരു ദിവസത്തെ ജലലഭ്യത 995 ദശലക്ഷം ഗാലണിൽ നിന്ന് 1,240 എംജിഡി ആയി ഉയർത്തും. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ 1000 ആർഒ പ്ലാന്‍റുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  4. ഡൽഹി സർക്കാരിന്‍റെ സൗജന്യ തീർഥാടന പദ്ധതിക്ക് കീഴിൽ 77,000 പ്രായമായ തീർഥാടകർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും ഇത് ഈ സാമ്പത്തിക വർഷത്തിലും തുടരുമെന്നും ഗഹ്‌ലോട്ട് പറഞ്ഞു. 2023-24ൽ കെജ്‌രിവാൾ സർക്കാർ നൈപുണ്യ വികസന പരിപാടിക്ക് കീഴിൽ രണ്ട് ലക്ഷം നിർമാണ തൊഴിലാളികൾക്ക് പരിശീലനം നൽകുമെന്നും അവരുടെ ക്ഷേമത്തിനായി നാല് പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
  5. സ്‌ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി ഈ സാമ്പത്തിക വർഷവും തുടരും. ഗതാഗത മേഖലയ്‌ക്ക് 9,333 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആപ്പ് അധിഷ്‌ഠിത പ്രീമിയം ബസ് അഗ്രഗേറ്റർ പദ്ധതി ആരംഭിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
  6. ആരോഗ്യത്തിനായി 9,742 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ കുറവ് തുകയാണ് ഇത്തവണ ഈ രംഗത്തിനായി നീക്കിവച്ചിട്ടുള്ളത്.
  7. 100 മഹിള മൊഹല്ല ക്ലിനിക്കുകൾ തുറക്കാൻ സർക്കാർ പദ്ധതിയിട്ടതായി ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഒൻപത് പുതിയ ആശുപത്രികൾ നിർമിക്കുമെന്നും അവയിൽ നാലെണ്ണം ഈ വർഷം പ്രവർത്തനക്ഷമമാകുമെന്നും ആശുപത്രി കിടക്കകളുടെ എണ്ണം 14,000 ൽ നിന്ന് 30,000 ആയി ഉയർത്തുമെന്നും ബജറ്റിൽ പറയുന്നു.
  8. വിദ്യാഭ്യാസ മേഖലയ്‌ക്ക് 16,575 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇത് മൊത്തം ബജറ്റ് വിഹിതത്തിന്‍റെ 20 ശതമാനമാണ്.
  9. ഡൽഹിയുടെ ചരിത്രത്തിലാദ്യമായി ലാസ്റ്റ് മൈൽ കണക്‌റ്റിവിറ്റി ഉറപ്പാക്കാൻ മൊഹല്ല ബസ് സ്‌കീം ആരംഭിക്കും. പദ്ധതിയിലൂടെ ഒമ്പത് മീറ്റർ മിനി ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തും. 2023-24ൽ 100 ഇ - ബസുകളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 180 ബസുകളും പുറത്തിറക്കും.
  10. ഡൽഹി സർക്കാരിന് കേന്ദ്രത്തിൽ നിന്നുള്ള ഫണ്ടുകള്‍ തീരെ കുറവാണെന്നും കേന്ദ്ര നികുതിയിൽ നിന്ന് ഡൽഹിക്ക് ലഭിച്ചത് 325 കോടി മാത്രമാണെന്നും ഇതിൽ കഴിഞ്ഞ എട്ട് വർഷമായി മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ബജറ്റില്‍ കുറ്റപ്പെടുത്തുന്നു. 2023-24 ൽ കേന്ദ്ര നികുതി വിഹിതം പൂജ്യമാക്കി കേന്ദ്ര സർക്കാർ കുറച്ചു. ഡൽഹിയോടുള്ള കേന്ദ്രസർക്കാരിന്‍റെ ചിറ്റമ്മ സമീപനമാണ് ഇത് കാണിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.