ന്യൂഡൽഹി: കൊവിഡ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ന്യൂഡൽഹി വിമാനത്താവള അധികൃതര്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ രാജ്യത്തെയും നിരവധി വിദേശ രാജ്യങ്ങളെയും അപേക്ഷിച്ച് രണ്ടിരട്ടിയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ കൈകാര്യം ചെയ്ത എയര്‍ ആംബുലന്‍സുകളുടെ കണക്ക്.
ALSO READ: മാധ്യമപ്രവ്രര്‍ത്തകര്‍ക്ക് ഉടന്‍ വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ജർമ്മനി, ദുബായ്, സൂറിച്ച് തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലേക്കും എയര്‍ ആംബുലന്‍സ് സേവനം നടത്തിയിരുന്നു. ഡല്‍ഹി വിമാനത്താവളത്തിൽ നിലവിൽ 12 വിമാനങ്ങള്‍ പ്രവർത്തിപ്പിക്കാനാണ് അനുമതിയുള്ളത്. കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ കൊവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള 100 രോഗികളുടെ ചികിത്സാവശ്യത്തിനാണ് അടിയന്തരമായി എയര്‍ ആംബുലന്‍സുകള്‍ ഉപയോഗിച്ചത്.