ETV Bharat / bharat

ഡൽഹി വായു നിലവാരം ജനുവരി 31വരെ 'മോശം' വിഭാഗത്തിൽ തുടരും; ഗുണനിലവാര സൂചിക 252 - ഡൽഹി ഗുണനിലവാര സൂചിക

ശനിയാഴ്‌ച ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 252 ആണ്.

Delhi air pollution  Delhi air quality  Delhis AQI to continue in poor category till Jan 31  ഡൽഹി വായു നിലവാരം  ഡൽഹി എക്യൂഐ ജനുവരി 31വരെ മോശം വിഭാഗത്തിൽ തുടരും  ഡൽഹി ഗുണനിലവാര സൂചിക  Delhi Air Quality Index
ഡൽഹി വായു നിലവാരം ജനുവരി 31വരെ 'മോശം' വിഭാഗത്തിൽ തുടരും; ഗുണനിലവാര സൂചിക 252
author img

By

Published : Jan 29, 2022, 1:49 PM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായു നിലവാരം (AQI) ജനുവരി 31വരെ 'മോശം' വിഭാഗത്തിൽ തുടരുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. ശനിയാഴ്‌ച ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 252 ആണ്. ഇത് തിങ്കളാഴ്‌ച വരെ മാറ്റമില്ലാതെ തുടരുമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ കാലാവസ്ഥ ബുള്ളറ്റിനിൽ പറയുന്നത്.

സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (SAFAR) പ്രകാരം പിഎം 2.5, പിഎം 10 എന്നീ മലിനീകരണത്തിന്‍റെ അളവ് യഥാക്രമം മോശം, വളരെ മോശം എന്നീ വിഭാഗങ്ങളിലാണ്. വായു ഗുണനിലവാര സൂചിക അനുസരിച്ച് 0-50 വരെയുള്ളത് നല്ലതും, 51-100 വരെ തൃപ്തികരവും, 101-200 വരെ മിതമായതും, 201-300 വരെ മോശവും, 30-400 വരെ വളരെ മോശവും , 401-500 വരെ വളരെ രൂക്ഷവുമായാണ് കണക്കാക്കുന്നത്.

ALSO READ: Fishermen In Okha Sea | ഗുജറാത്തിലെ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

വായു ഗുണനിലവാരവും കാലാവസ്ഥാ ബുള്ളറ്റിനും അനുസരിച്ച്, മിതമായ കാറ്റും മെച്ചപ്പെട്ട വായു സഞ്ചാരവും തലസ്ഥാനത്ത് തുടരാൻ സാധ്യതയുണ്ട്. ശനിയാഴ്‌ച പ്രധാന ഉപരിതല കാറ്റ് ഡൽഹിയുടെ പടിഞ്ഞാറ്/വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 14-16 കിലോമീറ്റർ വേഗതയിൽ വീശിയേക്കും.

ഞായറാഴ്‌ച ഡൽഹിയുടെ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ തെളിഞ്ഞ ആകാശവും രാവിലെ മൂടൽമഞ്ഞും ഉണ്ടായിരിക്കും.

ജനുവരി 31ന് ഡൽഹിയുടെ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 04-12 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും, ഈ ദിവസം തെളിഞ്ഞ ആകാശവും മൂടൽമഞ്ഞും ഉണ്ടായിരിക്കുമെന്നും കാലാവസ്ഥ ബുള്ളറ്റിനിൽ പറയുന്നു. 2021 നവംബർ മുതൽ ഡൽഹിയുടെ വായു ഗുണനിലവാര സൂചിക എല്ലാ വർഷത്തേയും പോലെ ഗണ്യമായി മെച്ചപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.