ETV Bharat / bharat

അപകീർത്തി കേസ് : ട്രാൻസ് സെലിബ്രിറ്റിക്ക് 50 ലക്ഷം നഷ്‌ടപരിഹാരം നൽകണമെന്ന് യൂട്യൂബറോട് കോടതി

author img

By ETV Bharat Kerala Team

Published : Jan 13, 2024, 7:57 PM IST

Defamation case against YouTuber Joe Michael Praveen : യൂട്യൂബർ ജോ മൈക്കൽ പ്രവീണിനോടാണ് അരക്കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

defamation case against YouTuber  അപകീർത്തി കേസ്  യൂട്യൂബർക്കെതിരെ കേസ്  transgender community
defamation case

ചെന്നൈ : ട്രാൻസ്‌ജെൻഡർ സെലിബ്രിറ്റിയെ അപകീർത്തിപ്പെടുത്തിയ കേസിൽ യൂട്യൂബറോട് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുടെ വികാരങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഗൂഗിളിനും യൂട്യൂബിനും കോടതി നിർദേശം നൽകി. യൂട്യൂബർ ജോ മൈക്കൽ പ്രവീണിനെയാണ് മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത് (YouTuber to pay Rs 50 lakh).

യൂട്യൂബർ ജോ മൈക്കൽ പ്രവീണിന്‍റെ പ്രസ്‌താവനകൾ ട്രാൻസ്‌ ജെൻഡർ, എഐഎഡിഎംകെ വക്താവ് അപ്‌സര റെഡ്ഡിയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ജസ്റ്റിസ് എൻ സതീഷ് കുമാർ പറഞ്ഞു. ഒരു വ്യക്തിക്ക് യൂട്യൂബിൽ പോസ്റ്റ് ചെയ്യാൻ അവകാശമുണ്ടെങ്കിലും മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറാൻ അനുവാദമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രവീണിനൊപ്പം എഡിറ്ററായി അപ്‌സര റെഡ്ഡി പ്രവർത്തിച്ചിരുന്നു. ഈ സമയം തനിക്കൊപ്പം ഒരു ജോയിന്‍റ് വീഡിയോ ചെയ്യാൻ പ്രവീൺ ആവശ്യപ്പെട്ടിരുന്നതായി അപ്‌സര റെഡ്ഡി കോടതിയിൽ പറഞ്ഞു. പക്ഷേ, അപ്‌സര വീഡിയോ ചെയ്യാൻ സമ്മതിച്ചിരുന്നില്ല. ഇതോടെ പ്രവീൺ ദേഷ്യപ്പെടുകയും തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തതായി അവർ കോടതിയിൽ വ്യക്തമാക്കി.

പ്രവീൺ തനിക്കെതിരെ അപകീർത്തികരമായ ലേഖനങ്ങൾ പോസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും അത് തന്നെ മാനസികമായ വേദനയിലും വിഷാദത്തിലും എത്തിച്ചെന്നും അപ്‌സര റെഡ്ഡി പറഞ്ഞു. തുടർന്ന് തനിക്ക് കൗൺസിലിംഗ് നടത്തേണ്ടി വന്നെന്നും 1.25 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം പ്രവീൺ പോസ്‌റ്റ് ചെയ്‌തതായി ആരോപിക്കപ്പെടുന്ന പത്തിലധികം വീഡിയോകൾ ഉടൻ തന്നെ ഡിലീറ്റ് ചെയ്യാൻ കോടതി ഗൂഗിളിനോട് ഉത്തരവിട്ടു. വ്യക്തിപരമായ ആക്രമണത്തിൽ ഏർപ്പെട്ട പ്രവീണിന്‍റെ നടപടിയെ അപലപിച്ച കോടതി യുവതിക്ക് 50 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

സമൂഹത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം (transgender community) നേരിടുന്ന ബുദ്ധിമുട്ടുകൾ പരാമർശിച്ച കോടതി, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ ട്രാൻസ്‌ ജെൻഡർ വ്യക്തികളുടെ വികാരം വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഗൂഗിളിനും യൂട്യൂബിനും കർശന നിർദേശവും നൽകി.

സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും: അടുത്തിടെയാണ് രാജ്യത്തെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും എസ്‌സി, എസ്‌ടി, എസ്‌ഇബിസി, ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള ക്വാട്ട ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള സംവരണ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മാത്രമാകും ആനുകൂല്യങ്ങൾ ലഭിക്കുക എന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

READ MORE: സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും; കേന്ദ്രം സുപ്രീം കോടതിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.