ഹൈദരാബാദ് : പതിവുപോലെ എയർപോർട്ട് ലുക്കിൽ മുംബൈ വിമാനത്താവളത്തില്‍ എത്തി ബോളിവുഡ് താരം ദീപിക പദുകോൺ. ദീപികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'പ്രൊജക്‌ട് കെ' Project K. സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പോകുന്നതിനിടെയാണ് താരം പാപ്പരാസികളുടെ കണ്ണിലുടക്കിയത്.
മുംബൈ വിമാനത്താവളത്തിൽ എത്തിയ ദീപിക ബ്രൗണ്‍ നിറമുള്ള ട്രാക്ക് സ്യൂട്ടിലാണ് കാണപ്പെട്ടത്. വൈഡ്-ലെഗ് ട്രാക്ക് ബീജ് പാന്‍റ്‌സും വെള്ള സ്‌നീക്കേഴ്‌സുമാണ് താരം ധരിച്ചിരുന്നത്. ഒരു കോളര്‍ ജാക്കറ്റും ഡാര്‍ക്ക് സണ്‍ഗ്ലാസും താരം ധരിച്ചിരുന്നു.
വസ്‌ത്രത്തിന് അനുയോജ്യമായ ബ്രൗണ്‍ നിറത്തിലുള്ള ബാഗും കയ്യില്‍ കരുതിയിരുന്നു. പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈല്‍ കൂടിയായപ്പോള്‍ താരം വളരെ കൂള്‍ ലുക്കില്‍ കാണപ്പെട്ടു. കാറില്‍ നിന്നും വിമാനത്താവളത്തിലേയ്‌ക്ക് പോകുന്ന ദീപികയെയാണ് വീഡിയോയില്‍ കാണാനാവുക. വിമാനത്താവളത്തിന് അകത്തേയ്‌ക്ക് കയറുന്നതിന് മുമ്പായി താരം പാപ്പരാസികള്‍ക്ക് മുമ്പില്‍ പുഞ്ചിരി വിടര്‍ത്തി ഫോട്ടോയ്‌ക്ക് പോസും ചെയ്‌തു.
ദീപികയുടെ ഈ വീഡിയോയ്‌ക്ക് നിരവധി കമന്‍റുകളാണ് ഒഴുകിയെത്തുന്നത്. 'ദീപിക ദ ക്വീൻ' എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. 'അതിശയകരം!'-മറ്റൊരാള്‍ കുറിച്ചു. 'എന്‍റെ പ്രണയം.. എത്ര മനോഹരം!' -ഇപ്രകാരമായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്. 'ദീപികയ്ക്ക് മാത്രമേ സ്‌റ്റൈലിനെ കുറിച്ച് അറിയൂ, മറ്റുള്ളവർ അവർക്ക് ലഭിക്കുന്നത് ധരിക്കുന്നു' - ഒരു ആരാധകന്‍ കുറിച്ചു.
നാഗ് അശ്വിൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'പ്രൊജക്‌ട് കെ'യില്‍ ദീപികയെ കൂടാതെ പ്രഭാസും അമിതാഭ് ബച്ചനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ ഹാസനും Kamal Haasan പ്രൊജക്‌ട് കെയുടെ ഭാഗമാകും. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കമൽ ഹാസനെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള വീഡിയോ പങ്കുവച്ചാണ് സിനിമയിലെ താരത്തിന്‍റെ സാന്നിധ്യം അണിയറക്കാർ പ്രേക്ഷകരുമായി പങ്കുവച്ചത്. ഭൂമിയെ തന്നെ മറക്കുന്ന ഒരു നിഴല്‍ ആവശ്യമായി വന്നിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അണിയറ പ്രവർത്തകർ താരത്തെ 'പ്രൊജക്‌ട് കെ'യിലേയ്‌ക്ക് സ്വാഗതം ചെയ്‌തത്.
ചിത്രത്തില്‍ പ്രതിനായക വേഷത്തിലാകും കമല്‍ ഹാസന്‍ പ്രത്യക്ഷപ്പെടുന്നതെന്നും സൂചനയുണ്ട്. സിനിമയ്‌ക്കായി അദ്ദേഹത്തിന് ഏകദേശം 20 ദിവസത്തെ ഷൂട്ടിംഗ് ആയിരിക്കും ഉണ്ടായിരിക്കുക. നിലവില്‍ സംവിധായകന്‍ ശങ്കറിന്‍റെ 'ഇന്ത്യന്‍ 2' Indian 2 വിന്‍റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരം.
അഞ്ഞൂറ് കോടി ബിഗ് ബജറ്റിലൊരുങ്ങുന്ന 'പ്രൊജക്‌ട് കെ'യില്‍ 150 കോടി രൂപയാണ് സിനിമയില്‍ അഭിനയിക്കുന്നതിന് കമല്‍ ഹാസന്‍ പ്രതിഫലം വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രൊജക്‌ട് കെയ്‌ക്ക് വേണ്ടി കമൽഹാസനും പ്രഭാസും ഒന്നിക്കുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.
Also Read: വമ്പന്‍ പ്രഖ്യാപനം ; 'പ്രൊജക്‌ട് കെ'യില്‍ ഉലകനായകനും, ആവേശം വാനോളം
അതേസമയം 'പ്രൊജക്‌ട് കെ'യുടെ 70 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായി. എന്നാല്‍ ദീപികയുടെയും ബിഗ് ബിയുടെയും രംഗങ്ങൾ പൂർത്തിയാക്കാനുണ്ട്. ഒരേസമയം ഹിന്ദി, തെലുഗു എന്നീ ഭാഷകളില്‍ വിവിധ സ്ഥലങ്ങളിലാണ് 'പ്രൊജക്‌ട് കെ'യുടെ ചിത്രീകരണം. 2024 ജനുവരി 12ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.