മുംബൈ: ആഡംബരകപ്പലിലെ ലഹരി വിരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. സ്‌പെഷ്യൽ മുംബൈ കോടതിയാണ് വിധി പറയുന്നത്. ഉച്ചക്ക് 2.45ഓടെയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക.
ഒക്‌ടോബർ 2നാണ് ഗോവയിലേക്ക് പോവുകയായിരുന്ന കോർഡിലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ വച്ചുനടന്ന പാർട്ടിയിൽ നിന്ന് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്‌ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികള്‍, അഞ്ച് ഗ്രാം എംഡി എന്നിവയാണ് എൻസിബി പിടിച്ചെടുത്തത്.
ആര്യൻ ഖാൻ ഉള്‍പ്പടെ എട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്. ഒക്ടോബർ എട്ട് മുതൽ ആര്യൻ ഖാൻ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്.
ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് എൻസിബി കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഈ വാദം ആര്യന്‍റെ അഭിഭാഷകൻ കോടതിയിൽ നിഷേധിച്ചു.
READ MORE: ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷേയിൽ വിധി 20ന്