ETV Bharat / bharat

ലഖ്‌നൗവില്‍ മധ്യവയസ്‌കന്‍റെ മൃതദേഹം വാഹനങ്ങള്‍ കയറിയ നിലയില്‍ കണ്ടെത്തി - ആഗ്ര ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ

Agra Lucknow Expressway: ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌ വേയില്‍ മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെത്തി. വാഹനങ്ങള്‍ കയറിയിറങ്ങിയ നിലയിലാണ് മൃതദേഹം. സംഭവത്തില്‍ അന്വേഷണം ഊര്‍തിജമാക്കി പൊലീസ്.

Dead Body Found  Accident Death In Lucknow  ആഗ്ര ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ  ആഗ്രയിലെ അപകടം
Dead Body Found In Agra Lucknow Expressway
author img

By ETV Bharat Kerala Team

Published : Jan 16, 2024, 10:34 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌ വേയില്‍ മധ്യവയസ്‌കന്‍റെ മൃതദേഹം വാഹനങ്ങള്‍ കയറി ചതഞ്ഞ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്‌ചയാണ് (ജനുവരി 15) മൃതദേഹം എക്‌സ്‌പ്രസ്‌ വേയില്‍ കണ്ടെത്തിയത്. നിരന്തരമായി വാഹനങ്ങള്‍ കയറിയിറങ്ങിയതോടെ ശരീരത്തിലെ അവയവങ്ങളെല്ലാം വേര്‍പ്പെട്ട് പോയ നിലയിലായിരുന്നു (Agra Lucknow Expressway). ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.

വിവരമറിഞ്ഞ് തിങ്കളാഴ്‌ച (ജനുവരി 16) സ്ഥലത്തെത്തിയ പൊലീസ് മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. എക്‌സ്‌പ്രസ് വേയില്‍ 500 മീറ്ററോളം ദൂരത്തേക്ക് ശരീരത്തിന്‍റെ ഭാഗങ്ങള്‍ വ്യാപിപ്പിച്ചതായും പൊലീസ് കണ്ടെത്തി.

അപകടമോ കൊലപാതകമോയെന്നതില്‍ അന്വേഷണം: മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വാഹനങ്ങളൊന്നും കണ്ടെത്തിയില്ല. അപകടത്തില്‍പ്പെട്ട മരിച്ചതാണെങ്കില്‍ സമീപത്ത് വാഹനം ഉണ്ടാകേണ്ടതാണ്. അതുകൊണ്ട് കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഹൈവേയില്‍ ഉപേക്ഷിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട് (Dead Body Found In Agra). അതേ സമയം ഹൈവേയിലൂടെ നടന്ന് പോകുമ്പോഴാണോ അപകടം ഉണ്ടായതെന്നും സംശയിക്കുന്നു. എന്നാല്‍ എക്‌സ്‌പ്രസ്‌ വേയിലൂടെ കാല്‍നട സാധ്യമാകാത്ത സ്ഥിതിക്ക് കൊലപാതകത്തിലേക്കാണ് വീണ്ടും വിരല്‍ ചൂണ്ടുന്നത് (Murder Case In Lucknow).

മരിച്ചയാള്‍ക്ക് ഏകദേശം 40 വയസ് പ്രായമുണ്ടാകുമെന്ന് ഫത്തേഹാബാദ് എസിപി പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയില്‍ പട്രോളിങ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും മൃതദേഹം കാണാന്‍ സാധിച്ചിരുന്നില്ല (Accident Death In Agra).

കനത്ത മൂടല്‍ മഞ്ഞില്‍ മൃതദേഹം കാണാനായില്ല: കഴിഞ്ഞ 24 മണിക്കൂറിനിടെ എക്‌സ്‌പ്രസ് വേയിലൂടെ 20,000 വാഹനങ്ങളാണ് കടന്ന് പോയത്. ആഗ്ര അതിർത്തിയിലെ ബംറൗലി കത്താറ, ദൗകി, നിബോഹ്‌റ എന്നീ മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധികളിലൂടെയാണ് എക്‌സ്‌പ്രസ് വേ കടന്ന് പോകുന്നത്. രാത്രിയില്‍ കനത്ത മൂടല്‍ മഞ്ഞാണ് മേഖലയില്‍ ഉണ്ടായിരുന്നത് (Dead Body Found In Lucknow). അത് കാരണമാകാം മൃതദേഹം പട്രോളിങ് സമയത്ത് പൊലീസിന് കണ്ടെത്താന്‍ കഴിയാതെ വന്നത്. ഞായറാഴ്‌ച രാത്രി കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നുവെന്ന് യുപിഇഡിഎയുടെ ചീഫ് സെക്യൂരിറ്റി ഓഫിസർ ആർഎൻ സിങ് പറഞ്ഞു. സംഭവത്തില്‍ എക്‌സ്‌പ്രസ് വേ കടന്ന് പോകുന്ന വിവിധ സ്റ്റേഷനുകളിലായി അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: Makkottam Dead Body : മാക്കൂട്ടം ചുരത്തിൽ ട്രോളിയില്‍ മൃതദേഹം തള്ളിയ ആളെ കുറിച്ച് സൂചന ; അന്വേഷണം കേരളത്തിലേക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.