ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നാവികസേനകളിൽ ഇന്ത്യൻ നാവികസേന എത്തുന്ന ദിവസം വിദൂരമല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സതേൺ നേവൽ കമാൻഡിലെ ഉദ്യോഗസ്ഥരെയും നാവികരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .
കൊച്ചി, കാർവാർ എന്നിവിടങ്ങള്‍ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളമായ കാർവാറിലെ പ്രോജക്ട് സീബർഡും അവലോകനം ചെയ്തു. ഈ പദ്ധതികൾ നമ്മുടെ പ്രവർത്തന ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also…………..കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൊച്ചി കപ്പൽ ശാല സന്ദർശിച്ചു
കഴിഞ്ഞ ദിവസം, സതേൺ നേവൽ കമാൻഡിലെ തദ്ദേശീയ വിമാന വാഹിനിക്കപ്പലിന്‍റെ (ഐഎസി) നിർമാണ പ്രവർത്തനങ്ങൾ രാജ്നാഥ് സിങ് അവലോകനം ചെയ്തിരുന്നു. സർക്കാർ ഈ പദ്ധതിക്ക് ആദ്യം അംഗീകാരം നൽകിയിട്ടുണ്ടെന്നും കൊവിഡ് ഉണ്ടായിരുന്നിട്ടും സമീപകാലത്ത് കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.