ETV Bharat / bharat

ലൈംഗികാതിക്രമം : സ്വയരക്ഷയ്‌ക്കായി അച്ഛനെ കൊലപ്പെടുത്തി മകള്‍ - അച്ഛനെ വെട്ടിക്കൊന്നു

ഇളയ മകളുടെ കുത്തേറ്റ് മരിച്ചത് വില്ലുപുരം കോവിൽപുരയൂർ സ്വദേശി വെങ്കടേഷ് (40)

Daughter killed her father  father sexually harassed daughter  daughter murdered his father in self defence at tamilnadu  daughter murdered his father in self defence  സ്വയരക്ഷയ്‌ക്കായി മകൾ അച്ഛനെ കൊലപ്പെടുത്തി  ലൈംഗിക അതിക്രമത്തെ തുടർന്ന് സ്വയരക്ഷയ്‌ക്കായി മകൾ അച്ഛനെ കൊലപ്പെടുത്തി  സ്വയരക്ഷ  സ്വയം പ്രതിരോധം  വില്ലുപുരം  Villupuram  വെങ്കിടേഷ്  Venkatesh  വെങ്കടേഷ്  മകളെ പീഡിപ്പിച്ചു  അച്ഛനെ കൊന്നു  അച്ഛനെ വെട്ടിക്കൊന്നു  പിതാവിനെ വെട്ടിക്കൊന്നു
daughter murdered his father in self defence at tamilnadu
author img

By

Published : Sep 25, 2021, 5:11 PM IST

വില്ലുപുരം : ലൈംഗികാതിക്രമത്തെ തുടർന്ന് സ്വയരക്ഷയ്‌ക്കായി മകൾ അച്ഛനെ കൊലപ്പെടുത്തി. തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ കോവിൽപുരയൂർ സ്വദേശി വെങ്കടേഷാണ് (40) ഇളയ മകളുടെ കുത്തേറ്റ് മരിച്ചത്.

ഭിന്നശേഷിക്കാരനായ വെങ്കടേഷ് ഭാര്യയുടെ മരണശേഷം തന്‍റെ രണ്ട് പെൺമക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. മൂത്ത മകൾ ചെന്നൈയിലെ ഒരു തുണിക്കടയിൽ ജോലിചെയ്‌തുവരുന്നു. ഇളയമകൾ പ്ലസ് വൺ വിദ്യാർഥിയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ വെങ്കടേഷ് മേൽമലയന്നൂരിലേക്ക് പോയിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ഇയാളെ പിന്നീട് നെഞ്ചിൽ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്.

തുടർന്ന് വെങ്കടേഷിന്‍റെ ബന്ധുക്കളും അയൽവാസികളും അവളൂർപേട്ട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പിന്നാലെ സെഞ്ചി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഇളങ്കോവൻ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.

ALSO READ: വണ്ടിയോടിക്കെ പൊടുന്നനെ കയ്യെത്തിച്ച് പൊട്ടിച്ച് കടന്നു ; കോട്ടയത്ത് സ്‌കൂട്ടർ യാത്രികയുടെ താലിമാല കവര്‍ന്നു

അന്വേഷണത്തിൽ ഇയാൾ ഇളയമകളെ ലൈംഗികമായി ഉപദ്രവിച്ചതായും സ്വയരക്ഷയ്ക്കായി മകൾ കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

എന്നാൽ സംഭവമറിഞ്ഞ വില്ലുപുരം ജില്ല പൊലീസ് സൂപ്രണ്ട് ശ്രീനാഥ, പെൺകുട്ടി സ്വയരക്ഷാർഥം പിതാവിനെ കൊലപ്പെടുത്തിയതാണെന്നും അതിനാൽ പെൺകുട്ടിയെ വിട്ടയക്കാനും ഉത്തരവിട്ടു. വെങ്കടേഷിന്‍റെ മൃതദേഹം മുണ്ടിയമ്പാക്കം സർക്കാർ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.