ലക്‌നൗ: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട മുസ്ലിം യുവാവ് ബലാത്സംഗം ചെയ്തുവെന്നാരോപണവുമായി ദളിത് യുവതി. ഇയാളുടെ കുടുംബം നിർബന്ധിത മതപരിവർത്തനം നടത്തിയെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ യുവാവിന്‍റെ കുടുംബം ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു.
യുവതിയെ ജാതീയമായി അധിക്ഷേപിച്ചതായും സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ പറഞ്ഞു. പിലിഭിത് നിവാസിയായ യുവാവ് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് സഹോദരിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ യുവതിയുമായി സൗഹൃദത്തിലാവുന്നത്. പിന്നീട് ഇയാൾ സ്വയം പരിചയപ്പെടുത്തുകയും യുവതിയെ ബറേലിയിലെ ഒരു മാളിലേക്ക് വിളിക്കുകയും ചെയ്തു.
Also read: ജെറുസലേമിൽ സംഘർഷം, 20 പലസ്‌തീന്‍ പൗരന്‍മാർക്ക് പരിക്ക്
തന്‍റെ കുടുംബത്തെ കണ്ടുമുട്ടാമെന്ന വ്യാജേന യുവതിയെ പിലിഭിത്തിലെ വീട്ടിലേക്ക് കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. നിർബന്ധിത മതപരിവർത്തനത്തിനുശേഷം തന്നെ നിക്കാഹ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് സമ്മർദം ചെലുത്തിയതായും വിസമ്മതിച്ചപ്പോൾ വീഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. തുടർന്ന് മതപരിവർത്തനത്തിന് ശേഷം സെപ്റ്റംബറിൽ ഇയാൾ യുവതിയെ വിവാഹം ചെയ്തു.
Also read: യുപിയിൽ 213 പേർക്ക് കൊവിഡ്; 46 മരണം
പിന്നീട് യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ജാതീയ പരാമർശം നടത്തി വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. യുവാവിനും കുടുംബാംഗങ്ങൾക്കുമെതിരെ യുപി പൊലിസ് കേസ് രജിസ്റ്റർ ചെയ്തു