ETV Bharat / bharat

ദളിത് കൗമാരക്കാരനെ മര്‍ദിച്ച്‌ മൂത്രം കുടിപ്പിച്ചു; അക്രമം പീഡന ആരോപണത്തെ തുടര്‍ന്ന്‌ - eyebrows plucked out

Dalit Teenager Beaten: കോളേജിലേക്ക് പോകുന്നതിനിടെ ബന്ധുവിനെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കൾ കൗമാരക്കാരനെ മർദിച്ചു. അക്രമികൾ ഇയാളുടെ പുരികം പറിച്ചെടുക്കുകയും വായിൽ മണ്ണ് നിറയ്ക്കുകയും ചെയ്‌തു.

Dalit teenager beaten  drink urine for alleged molestation  ദളിത് കൗമാരക്കാരനെ മര്‍ദിച്ചു  മൂത്രം കുടിപ്പിച്ചു  drink urine  പീഡന ആരോപണം  Allegation of molestation  molestation  eyebrows plucked out  യുവാക്കൾ കൗമാരക്കാരനെ മർദിച്ചു
Dalit Teenager Beaten
author img

By ETV Bharat Kerala Team

Published : Nov 25, 2023, 8:23 PM IST

Updated : Nov 25, 2023, 8:46 PM IST

ജൗൻപൂർ: പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് ദളിത് കൗമാരക്കാരന്‌ നേരെ അക്രമം (Dalit teenager beaten). തങ്ങളുടെ കുടുംബത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഉത്തർ പ്രദേശിലെ ജൗൻപൂർ ജില്ലയിൽ നിന്നുള്ള ദളിത് കൗമാരക്കാരനെ ഒരു സംഘം യുവാക്കൾ ചേര്‍ന്ന്‌ മർദിച്ച് മൂത്രം കുടിപ്പിച്ചു (Drink urine for alleged molestation). അക്രമികൾ ഇയാളുടെ പുരികം പറിച്ചെടുക്കുകയും (eyebrows plucked out) വായിൽ മണ്ണ് നിറയ്ക്കുകയും (stuffed soil into his mouth) ചെയ്‌തു. കൗമാരക്കാരന്‍റെ പിതാവിനെയും ആള്‍ക്കൂട്ടം അക്രമിച്ചു.

ജൗൻപൂരിലെ സുജൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ പിതാവും അക്രമിച്ച സംഘവും പരസ്‌പരം പോലീസിൽ പരാതി നൽകി. മർദ്ദനവും മനുഷ്യത്വരഹിതമായ പെരുമാറ്റവും സംബന്ധിച്ച് കുട്ടിയുടെ പിതാവ് പരാതിപ്പെട്ടപ്പോൾ, കൗമാരക്കാരൻ തങ്ങളുടെ ബന്ധുവിനെ പീഡിപ്പിച്ചതായി യുവാക്കളും ആരോപിച്ചു. ഇരുവിഭാഗത്തിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഓരോ കക്ഷിയിൽ നിന്നും ഒരാൾ ഉൾപ്പെടെ രണ്ട് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

സുഹൃത്തിനെ സൈക്കിളിൽ വീട്ടിലേക്ക് ഇറക്കി മടങ്ങുമ്പോൾ ഷെഖ്‌പൂർ ഖുതാനി ഗ്രാമത്തിലെ പെട്രോൾ പമ്പിന് സമീപം മൂന്ന് നാല് യുവാക്കൾ കുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞു. യുവാക്കൾ മകനെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്‌തതായും പറഞ്ഞു. തുടർന്ന്, അവർ അവനെ അടുത്തുള്ള കുളത്തിലേക്ക് വലിച്ചിഴച്ച് വെള്ളത്തിൽ മുക്കി വായിൽ മണ്ണ് നിറച്ചു. നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും കൈകൾ കൊണ്ട് തന്‍റെ പുരികം ബലമായി പറിച്ചെടുക്കുകയും ചെയ്‌തുവെന്നും തന്നെയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചതായും പറഞ്ഞു.

കോളേജിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ കൗമാരക്കാരൻ പീഡിപ്പിച്ചുവെന്ന് അക്രമിച്ച യുവാക്കൾ സുജൻഗഞ്ച് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നിലവിൽ ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്. പൊലീസ് കൗമാരക്കാരനെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൂന്ന് യുവാക്കൾ അപമാനിച്ചുവെന്ന പരാതിയും കൗമാരക്കാരനും സുഹൃത്തുക്കളും ഒരു പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന മറ്റൊരു പരാതിയും ലഭിച്ചിട്ടുണ്ടെന്ന് സർക്കിൾ ഓഫീസർ ബദ്‌ലാപൂർ അശോക് കുമാർ പറഞ്ഞു.

ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം സുജംഗഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇരുവശത്തുനിന്നും ഒരാളെ വീതം ചോദ്യം ചെയ്‌തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഷണശ്രമം ആരോപിച്ച് ക്രൂരമായി മര്‍ദനം: മോഷണശ്രമം ആരോപിച്ച് ബീഹാര്‍ ദര്‍ബംഗ ജില്ലയിലെ രാജോറ സ്വദേശിയായ രാം പ്രകാശ്‌ പശ്വനെയാണ് മറ്റൊരു വിഭാഗക്കാര്‍ ക്രൂരമായി മര്‍ദിച്ചു. ഓഗസ്റ്റ് 16 രാത്രി ബന്ധുവിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങവെ രാഹിക പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്തെത്തിയപ്പോള്‍ ബഹളം വെച്ച് ഏതാനും ആളുകള്‍ ചുറ്റും കൂടുകയും കൈയ്യും കാലും കെട്ടിയിട്ട് ഒരു രാത്രി മുഴുവന്‍ മര്‍ദിക്കുകയും ചെയ്‌തതായി അക്രമിക്കപ്പെട്ട രാം പ്രകാശിന്‍റെ മകള്‍ പറയുന്നു. വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിക്കുകയും ചെയ്‌തു.

ALSO READ: മോഷണശ്രമം ആരോപിച്ച് ക്രൂരമായി മര്‍ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു ; ദലിത് വിഭാഗത്തില്‍പ്പെട്ടയാളുടെ നില ഗുരുതരം

Last Updated : Nov 25, 2023, 8:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.