ന്യൂഡൽഹി: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് ദുരന്തനിവാരണ സേനയെ ദാമന്‍ ഡിയുവിൽ വിന്യസിച്ച് ഇന്ത്യൻ സൈന്യം. ബോട്ടാഡ്, അമ്രേലി, ഭാവ്നാഗെ തുടങ്ങിയ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ പ്രത്യാഘാതങ്ങൾ നേരിടാൻ ആറ് അധിക സൈനിക ടീമുകളെ ജുനഗഡിൽ അണിനിരത്തിയതായി സൈന്യം അറിയിച്ചു. കൂടാതെ ഗിർ വനത്തിനും ഡിയുവിനുമിടയിലുള്ള റോഡ് സൈനിക സംഘം വൃത്തിയാക്കി. കാറ്റിന്റെ വേഗത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഗുജറാത്ത് ഉൾപ്പടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ ടൗട്ടെ ചുഴലിക്കാറ്റ് വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും കാറ്റിന്റെ ശക്തി കുറയുന്നതായും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു.
കൂടുതൽ വായിക്കാന്‍: ടൗട്ടെ; മുംബൈയില്‍ ബാര്‍ജ് തകര്‍ന്ന് 127 പേരെ കാണാതായി; 146 പേരെ രക്ഷപ്പെടുത്തി