ETV Bharat / bharat

ടൗട്ടെ ചുഴലിക്കാറ്റ്; നിയന്ത്രണം നഷ്ടപ്പെട്ട കപ്പലുകൾക്ക് സഹായമെത്തിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് - ടൗട്ടെ ചുഴലിക്കാറ്റ്

സംഭവത്തിലെ ഐസിജിയുടെ ഇടപെടൽ വലിയ എണ്ണ ചോർച്ചയുടെ അപകടസാധ്യത ഒഴിവാക്കിയെന്ന് ഐ‌സി‌ജി ട്വീറ്റ് ചെയ്തു.

 ICG helps mooring 2 oil tanker ships Cyclone Tauktae ടൗട്ടെ ചുഴലിക്കാറ്റ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ടൗട്ടെ ചുഴലിക്കാറ്റ്; നിയന്ത്രണം നഷ്ടപ്പെട്ട ഓയിൽ ടാങ്കർ കപ്പലുകൾക്ക് സഹായമെത്തിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്ടൗട്ടെ ചുഴലിക്കാറ്റ്; നിയന്ത്രണം നഷ്ടപ്പെട്ട ഓയിൽ ടാങ്കർ കപ്പലുകൾക്ക് സഹായമെത്തിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
author img

By

Published : May 18, 2021, 6:05 PM IST

ന്യൂഡൽഹി: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈ തീരത്തിന് സമീപം ഗതിതെറ്റി നിയന്ത്രണം നഷ്ടപ്പെട്ട രണ്ട് ഓയിൽ ടാങ്കർ കപ്പലുകൾക്ക് സഹായമെത്തിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി). സംഭവത്തിലെ ഐസിജിയുടെ ഇടപെടൽ വലിയ എണ്ണ ചോർച്ചയുടെ അപകടസാധ്യത ഒഴിവാക്കിയെന്ന് ഐ‌സി‌ജി ട്വീറ്റ് ചെയ്തു. എംടി ദേഷ്ഭക്ത്, ഒ‌എസ്‌വി ഗ്രേറ്റ്ഷിപ്പ് എന്നീ കപ്പലുകളാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് ഗതിമാറിപ്പോയത്. അതേസമയം ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ വെരാവൽ തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് കുടുങ്ങിയ എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതായും ഐസിജി മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ഈ എട്ട് മത്സ്യത്തൊഴിലാളികൾക്ക് പ്രഥമശുശ്രൂഷ നൽകിയതായും അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.

Also read: ടൗട്ടെ ചുഴലിക്കാറ്റ്: ഏറ്റവും മോശം അവസ്ഥ അവസാനിച്ചുവെന്ന് എൻ‌ഡി‌ആർ‌എഫ് മേധാവി

രാജ്യത്ത് ഗുജറാത്ത് അടക്കം നിരവധി സംസ്ഥാനങ്ങൾക്ക് ഭീഷണി ഉയർത്തിയ ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിന്‍റെ ചില ഭാഗങ്ങളിൽ നാശം വിതച്ചിരുന്നു. പ്രദേശങ്ങളിലെ വീടുകൾ തകരുകയും വൈദ്യുത തൂണുകളും മരങ്ങളും കടപുഴകി വീഴുകയും ചെയ്തതാതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മിതമായ രീതിയിൽ അനുഭവപ്പെടുമെന്ന് ഐ‌എം‌ഡി അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.