ETV Bharat / bharat

Cyclone Jawad : ജവാദ് ചുഴലിക്കാറ്റ് ദുർബലമായേക്കും ; ഒഡീഷയിൽ കനത്ത മഴയ്ക്ക് സാധ്യത

Cyclone Jawad : ദുർബലമാകുന്ന ജവാദ് ചുഴലിക്കാറ്റ് വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് ഒഡീഷ തീരത്തേക്കും അതുവഴി പശ്ചിമ ബംഗാൾ തീരത്തേക്കും നീങ്ങും. ഒഡീഷയിൽ കനത്ത മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലർട്ട്

ജവാദ് ചുഴലിക്കാറ്റ് പുതിയ വാർത്ത  Cyclone Jawad latest news  ഒഡീഷ മഴ വാർത്ത  Odisha heavy rainfall news  weather updates  കാലാവസ്ഥാ വാർത്ത
Cyclone Jawad: ജവാദ് ചുഴലിക്കാറ്റ് ദുർബലമായേക്കും; ഒഡീഷയിൽ കനത്ത മഴയ്ക്ക് സാധ്യത
author img

By

Published : Dec 4, 2021, 12:27 PM IST

ഭുവനേശ്വർ : ജവാദ് ചുഴലിക്കാറ്റ് ദുർബലമാകുന്നുവെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. കൂടുതൽ ദുർബലമാകുന്ന ചുഴലിക്കാറ്റ് വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് ഒഡീഷ തീരത്തേക്കും അതുവഴി പശ്ചിമ ബംഗാൾ തീരത്തേക്കും നീങ്ങും. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് വടക്കോട്ട് നീങ്ങി ഡിസംബർ അഞ്ചിന് ഒഡീഷയുടെ പുരിക്ക് സമീപം തീവ്ര ന്യൂനമർദമായി മാറും.

പുരിയിൽ നിന്ന് ഏകദേശം 430 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറാണ് ചുഴലിക്കാറ്റ്. കരയ്ക്ക് സമീപം കാറ്റിന്‍റെ വേഗത മണിക്കൂറിൽ 75 മുതൽ 85 കിലോമീറ്റർ വരെയാകാനും കൊടുങ്കാറ്റിന്‍റെ വേഗത മണിക്കൂറിൽ 95 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്.

ALSO READ: Omicron strain in Karnataka: ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കാണാനില്ല, ഒമിക്രോണ്‍ ഭീതിയില്‍ രാജ്യം

ഒഡീഷയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗഞ്ചം, ഗജപതി, പുരി, ജഗത്സിങ്‌പൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ പരാദീപിൽ 62 മില്ലീമീറ്ററും പുരിയിൽ 40 മില്ലീമീറ്ററും ഭുവനേശ്വറിൽ 10 മില്ലീമീറ്ററിൽ കൂടുതലും മഴ രേഖപ്പെടുത്തി. ചുഴലിക്കാറ്റ് അടുക്കുന്തോറും മഴയുടെ അളവ് വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.

വൈകുന്നേരത്തോടെ പുരി, ജഗത്സിങ്‌പൂർ, ഗഞ്ചം, ഗജപതി ജില്ലകളിൽ കാറ്റിന്‍റെ വേഗത ഉയർന്നേക്കും. ജവാദ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡീഷ സർക്കാർ 19 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.