മുംബൈ: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്‌ത സാധനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് മഹാരാഷ്ട്രയില്‍ നിന്നും വരുന്നത്. ഓൺലൈനിൽ ഓർഡർ ചെയ്‌തപ്പോൾ നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധികയ്‌ക്ക് നഷ്‌ടമായത് 11 ലക്ഷത്തിലധികം രൂപയെന്നതാണ് ആ വാര്‍ത്ത.
അന്ധേരിയിലെ സബർബൻ നിവാസിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഓൺലൈനായി പിസ ഓർഡർ ചെയ്യുന്നതിനിടെ 9,999 രൂപ നഷ്‌ടപ്പെട്ടു. ഒക്‌ടോബർ 29 ന് ഓൺലൈനില്‍ ഡ്രൈ ഫ്രൂട്ട്‌സിന് ഓർഡർ നൽകിയപ്പോള്‍ 1,496 രൂപയും നഷ്‌ടപ്പെടുകയുണ്ടായി.
ഫോണിന്‍റെ നിയന്ത്രണം അജ്ഞാതന്...!
രണ്ടുവട്ടവും നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ ഗൂഗിളിൽ കണ്ടെത്തിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. ഈ നമ്പറില്‍ നിന്നും ലഭിച്ച മറുപടി അനുസരിച്ച് സ്‌ത്രീ മൊബൈൽ ഫോണിൽ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌തു. ഇതോടെ, മൊബൈല്‍ ഫോണിന്‍റെ നിയന്ത്രണം അജ്ഞാതനായ പ്രതിയ്‌ക്ക് ലഭിച്ചു.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പാസ്‌വേഡുകള്‍ കണ്ടെത്തുകയും 11.78 ലക്ഷം തട്ടിയെടുക്കുകയുമായിരുന്നു. 2021 നവംബർ 14 മുതൽ ഡിസംബർ ഒന്ന് വരെയുള്ള കാലയളവിലാണ് പണം നഷ്‌ടപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സ്‌ത്രീ ബി.കെ.സി സൈബർ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ALSO READ: റുബെല്ല വാക്‌സിൻ സ്വീകരിച്ച മൂന്ന് കുട്ടികൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്
പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം, ഇൻഫർമേഷൻ ടെക്നോളജി ആക്‌ടിലെ സെക്ഷൻ 420 (വഞ്ചന), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് ഉദ്യോഗസ്ഥർ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്‌തത്.