മുംബൈ : മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ എന്‍സിബി കസ്റ്റഡി കാലാവധി ഈമാസം 7 വരെ നീട്ടി. 9 ദിവസം അഥവാ ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം.
ലഹരിമരുന്ന് വില്‍പ്പനക്കാരുമായും വിതരണക്കാരുമായും ആര്യന്‍ ഖാന്‍ പതിവായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് വാട്ട്സ് ആപ്പ് ചാറ്റുകളില്‍ വ്യക്തമാണെന്ന് എന്‍സിബിയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞു. വിതരണക്കാരുമായുള്ള ബന്ധം കണ്ടെത്തുന്നതിന് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യമാണെന്നാണ് എൻസിബിയുടെ വാദം.
-
Mumbai | All accused arrested yesterday following NCB raid on a cruise ship off Mumbai coast brought to a city court pic.twitter.com/LgW93ZdyuN
— ANI (@ANI) October 4, 2021 " class="align-text-top noRightClick twitterSection" data="
">Mumbai | All accused arrested yesterday following NCB raid on a cruise ship off Mumbai coast brought to a city court pic.twitter.com/LgW93ZdyuN
— ANI (@ANI) October 4, 2021Mumbai | All accused arrested yesterday following NCB raid on a cruise ship off Mumbai coast brought to a city court pic.twitter.com/LgW93ZdyuN
— ANI (@ANI) October 4, 2021
എന്നാല്‍ ആര്യന്‍ ഖാന്‍റെ പക്കല്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വാട്ട്സ് ആപ്പ് ചാറ്റിന്‍റെ അടിസ്ഥാനത്തില്‍ മാത്രം കസ്റ്റഡി ആവശ്യപ്പെടാനാകില്ലെന്നും ആര്യന്‍ ഖാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സതീഷ് മനേന്‍ഷിന്‍ഡെ വാദിച്ചു.
Also read: മുംബൈ മയക്കുമരുന്ന് കേസ്; വിതരണക്കാരനെ എൻസിബി പിടികൂടി
നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം അറസ്റ്റിലായ ആര്യന്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചന്‍റ്, മുന്‍മുന്‍ ധമേച്ച എന്നിവരെ നേരത്തേ തിങ്കളാഴ്‌ച വരെയാണ് മുംബൈയിലെ കോടതി കസ്റ്റഡിയില്‍ വിട്ടത്.
ഗോവയിലേക്ക് പോവുകയായിരുന്ന കോർഡൽ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ വച്ചുനടന്ന പാർട്ടിയിൽ നിന്നാണ് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്.
13 ഗ്രാം കൊക്കെയ്‌ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികള്‍, അഞ്ച് ഗ്രാം എംഡി എന്നിവയാണ് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്‍ ഉള്‍പ്പടെ എട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്.