ബെംഗളുരു: ജനങ്ങളിൽ പരിഭ്രാന്തി സൃഷ്‌ടിച്ച് ബാഗൽകോട്ട് ജില്ലയിലെ ഹൂബ്ലി-സോളാപൂർ ദേശീയപാതയിൽ ആനഗവാടി പാലത്തിൽ ഭീമൻ മുതല. കഴിഞ്ഞ ദിവസം രാത്രിയാണ് ആൽമട്ടി അണക്കെട്ടിൽ നിന്നുള്ള മുതല ദേശീയപാതയിലേക്ക് വന്നത്. മൂന്ന് മിനിട്ടോളം മുതല പാലത്തിന്മേൽ ഉണ്ടായിരുന്നു.
ആൽമട്ടി അണക്കെട്ടിൽ ധാരാളം മുതലകളുണ്ട്. നേരത്തേ, ആനഗവാടി പാലത്തിന് സമീപം രണ്ട് പേർ മുതലകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വിഷയത്തിൽ സർക്കാർ നടപടിയെടുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.