ETV Bharat / bharat

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം മുതലെടുത്ത് കുറ്റവാളികൾ

ജയിലിനകത്ത് സാമൂഹിക അകലം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു തടവുകാരെ പരോളിലോ ഇടക്കാല ജാമ്യത്തിലോ ആയി പുറത്ത് വിട്ടത്.

Delhi: Criminals out on parole during lockdown giving admins headache  ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം മുതലെടുത്ത് കുറ്റവാളികൾ  ഡല്‍ഹി  ഡല്‍ഹി കൊവിഡ് വ്യാപനം  ഡല്‍ഹി കൊവിഡ്  ഡല്‍ഹി കൊവിഡ് കുറ്റവാളികൾ  Delhi  Delhi covid  Delhi covid criminals  Delhi covid criminals parole
ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം മുതലെടുത്ത് കുറ്റവാളികൾ
author img

By

Published : Apr 17, 2021, 12:25 PM IST

ന്യൂ ഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന് ഭീതിയോടെ കഴിയുന്ന രാജ്യതലസ്ഥാനത്ത് യഥേഷ്‌ടം വിലസുകയാണ് ജയിലഴികളിൽ കഴിയേണ്ട കുറ്റവാളികള്‍. ഈ വാര്‍ത്ത പുറത്തെത്തിയതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികൾ.

2020ൽ കൊവിഡ് ജയിലിനകത്തും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ തടവുകാരുടെ എണ്ണം അവിടെ താമസിപ്പിക്കാന്‍ പറ്റുന്നതിനേക്കാള്‍ ഒന്നര ഇരട്ടി അധികമായിരുന്നു എന്നാണ് തിഹാർ ജയിലിലെ മുന്‍ നിയമ ഓഫീസറായ സുനില്‍ ഗുപ്‌ത പറയുന്നത്. ഇതോടെയാണ് 6500 തടവുകാരെ ക്രമേണ തിഹാർ ജയിലില്‍ നിന്നും പരോളിലോ ഇടക്കാല ജാമ്യത്തിലോ ആയി പുറത്ത് വിട്ടത്.

ജയിലിനകത്ത് സാമൂഹിക അകലം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഈ നടപടി. പുറത്ത് വിട്ടവരില്‍ 1184 ശിക്ഷ വിധിക്കപ്പെട്ട തടവുകാരെ, തിഹാർ ജയിലും ഡല്‍ഹി സര്‍ക്കാരും അടിയന്തിര പരോള്‍ നല്‍കിയാണ് പുറത്ത് വിട്ടത്. അതേ സമയം സുപ്രീം കോടതി രൂപീകരിച്ച ഒരു കമ്മിറ്റി തീരുമാനിച്ച നിയമപ്രകാരം 5556 വിചാരണ തടവുകാരെ ഇടക്കാല ജാമ്യം നല്‍കിയും കോടതി വിട്ടയച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിനു ശേഷം ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയാന്‍ തുടങ്ങിയതോടെ ഈ തടവുകാരോട് തിരിച്ച് ജയിലില്‍ എത്തി കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും 50 ശതമാനത്തിലധികം പേരും ഇതുവരെ ജയിലില്‍ കീഴടങ്ങിയിട്ടില്ല.

എവിടേക്കാണ് ഈ തടവുകാരെല്ലാം പോയത്?

എല്ലാ തടവുകാരെയും ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നു എന്നാണ് ജയിലിലെ മുന്‍ നിയമ ഓഫീസറായ സുനില്‍ ഗുപ്‌ത പറയുന്നത്. ചെറുകിട മോഷണം മുതല്‍ കൊലപാതകം വരെയുള്ള കേസുകള്‍ നേരിടുന്ന കുറ്റവാളികളും ഇക്കൂട്ടത്തിലുണ്ട്. 45 ദിവസത്തെ ഇടക്കാല ജാമ്യത്തിലാണ് അവരെയെല്ലാം വിട്ടയച്ചത്. എന്നാല്‍ കൊവിഡ് വ്യാപനത്തിൽ മാറ്റമൊന്നും ഉണ്ടാകാതെ വന്നപ്പോള്‍ ഈ കാലാവധി പലതവണ നീട്ടി കൊടുത്തു. ഇങ്ങനെ വിട്ടയച്ചതില്‍ വലിയൊരു വിഭാഗം തടവുകാരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നുള്ള വിവരം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വിട്ടയക്കപ്പെട്ട തടവുകാരില്‍ ചിലരൊക്കെ കേസില്‍ വിട്ടയക്കപ്പെടുകയോ അല്ലെങ്കില്‍ അവര്‍ക്ക് സാധാരണ രീതിയിലുള്ള ജാമ്യം ലഭിക്കുകയോ ചെയ്‌തിരിക്കാന്‍ സാധ്യതയുണ്ട്. ചില തടവുകാരെല്ലാം ഈ ജാമ്യ കാലാവധി നീട്ടിയിട്ടുണ്ടെങ്കിലും അത് തിഹാർ ജയില്‍ അധികൃതരെ അറിയിച്ചിട്ടില്ല. അതിനു പുറമെ ഈ അവസരം മുതലെടുത്തു കൊണ്ട് നിരവധി തടവുകാര്‍ രക്ഷപ്പെട്ടിരിക്കാനും സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു.

കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത വർധിക്കുന്നു

ജയിലുകളിലേക്ക് തിരിച്ചു വരാതിരിക്കുന്ന 3400 തടവുകാരില്‍ മിക്കവരും കുറ്റകൃത്യങ്ങളില്‍ വീണ്ടും ഏര്‍പ്പെട്ടു തുടങ്ങിയിട്ടുണ്ടാകും എന്നാണ് ഡല്‍ഹിയിലെ മുന്‍ പൊലീസ് എ.സി.പി വേദ് ഭൂഷണ്‍ പറയുന്നത്. ജയിലില്‍ വന്ന് കീഴടങ്ങുന്നില്ല എന്ന വസ്തുത സൂചിപ്പിക്കുന്നത് ഡല്‍ഹിയിലെ തെരുവുകളില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുക എന്ന ലക്ഷ്യം വച്ച് അവരെല്ലാം രക്ഷപ്പെട്ടിരിക്കുന്നു എന്നാണ്. 2020ല്‍ ഈ തടവുകാരെയെല്ലാം വിട്ടയച്ചപ്പോള്‍ ആ സമയത്ത് പിടിച്ചുപറി, മോഷണം എന്നിങ്ങനെയുള്ള കുറ്റകൃത്യ സംഭവങ്ങള്‍ കുത്തനെ ഉയരുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ അവരൊക്കെ സ്വതന്ത്രരായി വിലസുമ്പോള്‍ തെരുവുകളിലെ കുറ്റകൃത്യങ്ങള്‍ വീണ്ടും ഉയരുക തന്നെ ചെയ്യും. അതോടൊപ്പം ഇവരെയൊക്കെ പിടികൂടുക എന്നതും പൊലീസിനു വലിയൊരു വെല്ലുവിളിയാണ്. ഡല്‍ഹിയില്‍ കൊറോണ ബാധ വീണ്ടും അത്യധികം അപകടകരമായ നിലയിലേക്കെത്തിയിരിക്കുന്നു. ഈ അടുത്ത കാലത്ത് 300ലധികം പൊലീസുകാര്‍ക്ക് കൊവിഡ് ബാധിക്കുകയുണ്ടായി. ഇതോടെ കാണാതായിരിക്കുന്ന 3000ലധികം തടവുകാരെ പിടികൂടുക എന്നത് വലിയ വെല്ലുവിളി മാറിയിരിക്കുകയാണ്.

തിഹാർ ജയിലില്‍ നിന്നും പരോളില്‍ വിട്ടയച്ച ശിക്ഷിക്കപ്പെട്ട തടവുകാരില്‍ മിക്കവരും തിരിച്ചെത്തിയിട്ടുണ്ട്. അതേ സമയം തിരിച്ചു വരാത്ത വിചാരണ തടവുകാരില്‍ മിക്കവരും ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നേരിടുന്നവരാണ്. അവര്‍ക്കെല്ലാം കോടതി ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. അവരുടെ വിവരങ്ങള്‍ ഡല്‍ഹി പൊലീസുമായി പങ്ക് വയ്‌ക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ ചിലര്‍ക്കൊക്കെ സാധാരണ ജാമ്യം ലഭിച്ചിരിക്കാനും സാധ്യതയുണ്ട്. അവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് എന്ന് തിഹാർ ജയിലിലെ ഡി.ജി സന്ദീപ് ഗോയല്‍ അറിയിച്ചു.

ഏത് തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഇക്കൂട്ടര്‍ നടത്തുന്നത് എന്നതല്ല ഇവിടുത്തെ പ്രശ്‌നം. എന്തുകൊണ്ട് നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നുള്ളതാണ് പ്രശ്‌നം. ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ നിരന്തരം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം ഒരു സ്ഥിതി വിശേഷത്തില്‍ കുറ്റകൃത്യവാസനയുള്ള 3000ലധികം പേരുടെ അസാന്നിധ്യം പൊലീസിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. കൊവിഡിന്‍റെ പശ്ചാതലത്തിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ പൊലീസ് എന്തു കൊണ്ട് അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ല എന്ന ചോദ്യവും ഉയരുന്നു.

തിഹാര്‍ ജയിലിലെ തടവുകാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍

* അടിയന്തര പരോളില്‍ വിട്ടയക്കപ്പെട്ട ശിക്ഷ വിധിക്കപ്പെട്ട തടവുകാര്‍: 1185

* അടിയന്തര പരോള്‍ കഴിഞ്ഞ് തിരിച്ചു വന്ന ശിക്ഷിക്കപ്പെട്ട തടവുകാര്‍: 1073

* അടിയന്തര പരോളില്‍ പോയി രക്ഷപ്പെട്ട ശിക്ഷിക്കപ്പെട്ട തടവുകാര്‍: 112

* ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കപ്പെട്ട വിചാരണ തടവുകാര്‍: 5556

* ഇടക്കാല ജാമ്യത്തില്‍ ജയിലില്‍ നിന്ന് ഇറങ്ങി തിരിച്ചു വന്ന വിചാരണ തടവുകാര്‍: 2200

* ഇടക്കാല ജാമ്യത്തില്‍ ഇറങ്ങി രക്ഷപ്പെട്ട വിചാരണ തടവുകാര്‍: 3356

(എപ്രില്‍ 15 വരെയുള്ള കണക്ക്)

* ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയവരില്‍ ഗുരുതരമായ കുറ്റങ്ങള്‍ നേരിടുന്നവര്‍: 2318

* ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയ ചെറുകിട കുറ്റങ്ങള്‍ നേരിടുന്ന തടവുകാര്‍: 2907

* ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചവര്‍: 356

(2020 ഒക്‌ടോബര്‍ 20 വരെയുള്ള കണക്ക്)

ഡല്‍ഹിയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍

കുറ്റകൃത്യം – 2019 - 2020

കൊള്ള: 1956 - 1963

കൊള്ളയില്‍ അറസ്റ്റിലായവര്‍: 3535 - 3594

പിടിച്ചുപറി: 6266 -7965

പിടിച്ചുപറി കേസുകളില്‍ അറസ്റ്റിലായവര്‍: 5243- 6496

ആയുധങ്ങളുമായി കൊലപാതക ശ്രമം: 242-258

എങ്ങനെയാണ് പരോള്‍ ലഭിക്കുന്നത്?

ജയിലിലെ ഏത് തടവുകാരനും ജയില്‍ അധികൃതര്‍ക്ക് പരോളിന് അപേക്ഷ നല്‍കാവുന്നതാണ്. പരോള്‍ അപേക്ഷയില്‍ അതിനുള്ള കാരണമെന്താണെന്ന് ബോധിപ്പിക്കേണ്ടതുണ്ട്. സാധാരണയായി വിവാഹം പോലെയുള്ള കാര്യങ്ങള്‍ക്കോ അല്ലെങ്കില്‍ ചികിത്സക്കോ മറ്റുമാണ് തടവുകാര്‍ പരോളിന് അപേക്ഷിക്കാറുള്ളത്. ഇങ്ങനെ അപേക്ഷിക്കുന്നവരുടെ പെരുമാറ്റ രീതി കണക്കിലെടുത്തു കൊണ്ട് ജയില്‍ അധികൃതര്‍ ഈ അപേക്ഷകള്‍ ഡല്‍ഹി സര്‍ക്കാരിന് അയയ്ക്കുകയും അവിടെ നിന്ന് അനുമതി ലഭിക്കുകയുമാണ് ചെയ്യുന്നത്. സര്‍ക്കാര്‍ നിരാകരിച്ചാല്‍ പിന്നെ ഈ തടവുകാര്‍ക്ക് പരോള്‍ ലഭിക്കുകയില്ല.

എന്താണ് അടിയന്തിര പരോള്‍?

തിഹാര്‍ ജയില്‍ മാന്വലില്‍ അടിയന്തിര പരോള്‍ നല്‍കുന്നതിനുള്ള ഒരു വ്യവസ്ഥയുണ്ട്. കൊവിഡ് പോലെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്കാണ് അടിയന്തര പരോള്‍ നല്‍കുന്നത്. ഇങ്ങനെ അടിയന്തര പരോളില്‍ പുറത്തിറങ്ങുന്ന തടവുകാരുടെ ശിക്ഷാ കാലാവധിയിലേക്ക് പരോള്‍ ദിനങ്ങളും കൂട്ടിചേര്‍ക്കും. അടിയന്തര പരോളിന്‍റെ സാധാരണയായുള്ള കാലാവധി പരമാവധി 45 ദിവസമാണ്. ഇത് പിന്നീട് നീട്ടി കൊടുക്കുകയും ചെയ്യാം.

എങ്ങനെയാണ് ഇടക്കാല ജാമ്യം ലഭിക്കുക?

ഇടക്കാല ജാമ്യം ലഭിക്കുന്നതിനു വേണ്ടി ഏത് തടവുകാരനും കോടതിക്ക് മുമ്പാകെ ഒരു ഹരജി സമര്‍പ്പിക്കാവുന്നതാണ്. തന്‍റെ അഭിഭാഷകന്‍ മുഖേന തടവുകാരന്‍ എന്തുകൊണ്ട് തനിക്ക് ഇടക്കാല ജാമ്യം ആവശ്യമാണെന്ന് കോടതിക്ക് മുന്‍പാകെ ബോധിപ്പിക്കും. നിലവില്‍ ഇങ്ങനെ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയ തടവുകാര്‍ കൊവിഡ് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം തേടിയത്. ഇവരുടെ വിചാരണ കേട്ടശേഷം മാത്രമാണ് വിചാരണ തടവുകാര്‍ക്കും മറ്റും ഇടക്കാല ജാമ്യം അനുവദിക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കുന്നത്.

തടവുകാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക?

കാണാതായ തടവുകാരെ കുറിച്ചുള്ള വിവരങ്ങള്‍ തിഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി പൊലീസിനെ അറിയിക്കും എന്നാണ് തിഹാര്‍ ജയിലിലെ മുന്‍ നിയമ ഓഫീസര്‍ സുനില്‍ ഗുപ്‌ത ഇ.ടി.വി ഭാരതിനോട് പറഞ്ഞത്. അതിനു ശേഷം ഡല്‍ഹി പൊലീസ് ഈ തടവുകാര്‍ക്ക് വേണ്ടി അന്വേഷണം നടത്തി അവരെ അറസ്റ്റ് ചെയ്യും. അതിനു ശേഷം അവരെ ബന്ധപ്പെട്ട കോടതികളില്‍ ഹാജരാക്കുകയും അവിടെ നിന്നും അവരെ വീണ്ടും ജയിലിലേക്കയക്കുകയും ചെയ്യും. പരോള്‍ നിയമങ്ങള്‍ പാലിക്കാതിരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഈ തടവുകാര്‍ പരോള്‍ ആവശ്യപ്പെട്ടാല്‍ അത് എതിര്‍ക്കുകയും ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.