ETV Bharat / bharat

ഇന്ധന - പാചകവാതക വിലവർധന : രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം

ഇന്ധനവില വർധനവോടെ സാധാരണക്കാരുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

CPIM  Sitaram Yechuri  Protest Call  nationwide protest  fuel price hike  ഇന്ധന, പാചക വിലവർധനവ്  സിപിഎം ജനറൽ സെക്രട്ടറി  രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സിപിഎം  ഇന്ധന വില വർധനവ്  പ്രതിഷേധം വാർത്ത  രാജ്യ വ്യാപക പ്രതിഷേധം  സീതാറാം യെച്ചൂരി
ഇന്ധന,പാചക വിലവർധനവ്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സിപിഎം
author img

By

Published : Oct 25, 2021, 9:28 PM IST

Updated : Oct 25, 2021, 9:54 PM IST

ന്യൂഡൽഹി : രാജ്യത്ത് തുടർച്ചയായി ഇന്ധനവിലയും പാചകവാതകവിലയും വർധിപ്പിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താനൊരുങ്ങി സിപിഎം. ഓരോ പ്രദേശങ്ങളിലെയും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഗ്രാമങ്ങളിലും താലൂക്കുകളിലും പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകങ്ങള്‍ക്ക് നിർദേശം നൽകി.

മൂന്ന് ദിവസം നീണ്ടുനിന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ നടപടിയായാണ് ഇന്ധനവില ഉയരുന്നത്. എണ്ണയ്ക്കും, പാചക വാതകത്തിനുമുള്ള വിലവർധനവ് രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന - പാചകവാതക വിലവർധന : രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം

യാത്രാചെലവ് വർധിക്കുന്നതിലൂടെ അവശ്യ വസ്‌തുക്കളുടെയും പച്ചക്കറികളുടെയും വിലവർധനവിന് ഇടയാകുന്നു. വാക്‌സിൻ വാങ്ങാനും കൊവിഡിനെതിരെയുള്ള പേരാട്ടത്തിനുമാണ് ഇന്ധനവില വർധനവിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നതെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാടിനെയും അദ്ദേഹം വിമർശിച്ചു.

ALSO READ: റോൾസ് റോയ്‌സ് നികുതി കേസ് : ജഡ്‌ജിയുടെ പരാമർശങ്ങൾ വേദനിപ്പിച്ചെന്ന് വിജയ്

വാക്‌സിൻ സൗജന്യമാണെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. പെട്രോൾ, ഡീസൽ വിലവര്‍ധനവിലൂടെ ജനങ്ങളിൽ നിന്ന് പണം ഈടാക്കുകയാണെങ്കിൽ എങ്ങനെ സൗജന്യമാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി ചോദിക്കുന്നു.

പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരെ ട്രേഡ്‌ യൂണിയനുകൾ പ്രഖ്യാപിച്ച പ്രതിഷേധത്തിനും സിപിഎം പിന്തുണ അറിയിച്ചു. കർഷകസമരത്തിന് നവംബർ 16ന് ഒരു വർഷം പൂർത്തിയാകുകയാണ്. ഇതിനോടനുബന്ധിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു.

Last Updated : Oct 25, 2021, 9:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.