അഹമ്മദാബാദ്: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും വാക്സിൻ എടുക്കാൻ മുന്നോട്ട് വരണമന്നും അമിത് ഷാ പറഞ്ഞു. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ പണ്ഡിറ്റ് ദീൻദയാല്‍ ഉപാദ്യായ് കൊവിഡ് സെന്‍ററിലെത്തിയതായിരുന്നു അദ്ദേഹം.
അമിത് ഷായുടെ വാക്കുകള്‍:
'കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ വാക്സിൻ നയം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. പുതിയ നയം അനുസരിച്ച് രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിൻ സൗജന്യമായിരിക്കും. ജനസംഖ്യ കൂടുതലുള്ള ഇന്ത്യ പോലൊരു രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ വാക്സിൻ നല്‍കുക എന്നത് വളരെ വലിയൊരു തീരുമാനമാണ്. യോഗ ദിനത്തില്‍ ആരംഭിച്ച നയം കൊവിഡിനെ പ്രതിരോധിക്കാൻ സഹായകരമാകും.'
ALSO READ: പുതിയ വാക്സിൻ നയം പ്രാബല്യത്തില്‍ ; 18ന് മുകളില്‍ ഉള്ളവർക്ക് സൗജന്യം
24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 88 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,99,35,221 ആയി ഉയർന്നു. 28,00,36,898 പേരാണ് ഇതുവരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്. വാക്സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
ALSO READ രാജ്യത്ത് 53,256 പേർക്ക് കൂടി കൊവിഡ്; 1422 മരണം
ഡിസംബർ മാസത്തോടെ സമ്പൂർണ വാക്സിനേഷൻ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്‍റെ പുതിയ നടപടി. 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഇനി വാക്സിൻ സൗജന്യമാണ്. ഇതുവരെ 45 വയസിന് മുകളിൽ പ്രായമുളവർക്കായിരുന്നു കേന്ദ്രം സൗജന്യമായി വാക്സിൻ നൽകിയിരുന്നത്.