ഭോപാല്‍: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ മരണസംഖ്യയില്‍ വൻ വര്‍ധനവാണ് രാജ്യം കണ്ടത്. ഇത് മൂലം ശ്‌മശാനങ്ങളും നിറയുന്ന അവസ്ഥയുണ്ടായി. സംസ്കരിച്ചവരുടെ ചിതാഭസ്മം ഏറ്റെടുക്കാൻ ആരുമില്ലാതായപ്പോള്‍ പിന്നീട് എന്ത് എന്നൊരു ചോദ്യം ഉയരുകയുണ്ടായി.
ചാരം ഉപയോഗിച്ച് പാര്‍ക്ക്
അതിന് പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഭോപാലിലെ ഭദ്ഭദ ശ്മശാനത്തിലെ അധികൃതര്‍. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം ചെടികള്‍ക്കുള്ള വളമായി ഉപയോഗിക്കാൻ അവര്‍ തീരുമാനിച്ചു. ചാരം ഉപയോഗിച്ച് കൊവിഡില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി ഒരു പാര്‍ക്ക് നിര്‍മിച്ച് അതില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുകയാണ് പദ്ധതി.
രണ്ടാം തരംഗം രൂക്ഷമായതിനെ രാജ്യത്ത് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് യാത്രാവിലക്കുകള്‍ക്ക് കാരണമായതോടെ പലര്‍ക്കും പ്രിയപ്പെട്ടവരുടെ ചിതാഭസ്മം ഏറ്റുവാങ്ങാൻ സാധിക്കാതെ വന്നു. തുടര്‍ന്ന് ഇവ ശരിയായ രീതിയില്‍ നീക്കംചെയ്യുന്നത് മാനേജ്മെന്‍റിന് ഒരു വെല്ലുവിളിയായി തീര്‍ന്നു. അങ്ങനെയാണ് ആ ചാരം ചെടികള്‍ക്ക് വളമായി ഉപയോഗിച്ചാല്‍ എന്തെന്ന ചിന്ത ഉയരുന്നത്.
12,000 ചതുരശ്ര അടിയില്‍ വികസിപ്പിക്കുന്ന പാര്‍ക്കിലാണ് 3,500 ചെടികള്‍ നട്ടുപിടിപ്പിക്കുന്നതെന്ന് പ്രോജക്ട് ഹെഡ് തൻമയ് ജെയ്ൻ പറഞ്ഞു. നിലവില്‍ 56 ഇനം ചെടികളാണ് ഇവിടെയുള്ളത്. 15-20 മാസത്തിനുള്ളില്‍ ഇവ മരങ്ങളായി വളരും. നദികളിലോ മറ്റോ ഇവ നീക്കം ചെയ്യുന്നത് പ്രായോഗികമല്ല, പരിസ്ഥിതി സൗഹൃദവുമല്ല എന്ന് തോന്നിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 4-5 ട്രക്കുകളിലായി 21 ലോഡ് ചാരമാണ് പാര്‍ക്കിനായി ഉപയോഗിക്കുന്നത്.
Also Read: സ്‌ത്രീകൾക്ക് മാതൃകയായി ബനാറസിലെ വനിത ഇ-റിക്ഷ ഡ്രൈവർ