ETV Bharat / bharat

ഡെൽറ്റക്രോണിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ഡോ.വിനയ് കെ അഗർവാൾ - ഡെൽറ്റക്രോൺ ആശങ്ക

ഡെൽറ്റക്രോണിന്‍റെ ആഘാതം എത്രത്തോളമായിരിക്കുമെന്ന് നിലവിൽ പ്രവചിക്കാൻ സാധ്യമല്ലാത്തതിനാൽ കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും കൃത്യമായി പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗം ഡോ.വിനയ് കെ അഗർവാൾ നിർദേശിച്ചു.

Covid variant Deltacron  IMA official on Covid variant Deltacron  കൊവിഡ് വകഭേദം ഡെൽറ്റക്രോൺ  ഡെൽറ്റക്രോൺ ആശങ്ക  കൊവിഡ് വ്യാപനം
ഡെൽറ്റക്രോണിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ഡോ.വിനയ് കെ അഗർവാൾ
author img

By

Published : Jan 11, 2022, 9:57 PM IST

ന്യൂഡൽഹി: സൈപ്രസിൽ സ്ഥിരീകരിച്ച ഡെൽറ്റക്രോൺ വകഭേദത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും രാജ്യത്തെ ജനവിഭാഗങ്ങളുടെ വലിയൊരു ശതമാനം ഭാഗികമായി വാക്‌സിൻ സ്വീകരിച്ചവരാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗം ഡോ.വിനയ് കെ അഗർവാൾ. എന്നാൽ ഡെൽറ്റക്രോണിന്‍റെ ആഘാതം എത്രത്തോളമായിരിക്കുമെന്ന് നിലവിൽ പ്രവചിക്കാൻ സാധ്യമല്ലാത്തതിനാൽ കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഡെൽറ്റ വളരെ മാരകവും ഒമിക്രോൺ കൂടുതൽ പകർച്ചാശേഷിയുമുള്ളതായിരുന്നു. അതിനാൽ ഡെൽറ്റക്രോണിന്‍റെ തീവ്രത വത്യസ്‌തമായിരിക്കും.

മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, കേരളം, തമിഴ്‌നാട്, കർണാടക, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ നിലവിൽ ആശങ്കയുണർത്തുകയാണ്. ആവശ്യമെങ്കിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പുറമെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കണമെന്ന് ഈ സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി നിർദേശം നൽകിക്കഴിഞ്ഞു. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ പ്രതിവാര കൊവിഡ് കേസുകളിൽ വലിയ വളർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്.

ഒമിക്രോൺ ഭീതി നിലനിൽക്കുന്നതിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഡെൽറ്റക്രോൺ വകഭേദം ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതുവരെ 25 ഡെൽറ്റക്രോൺ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവ വൈറസിലുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കുന്നതിനായി അന്താരാഷ്ട്ര ഡാറ്റാബേസായ ജിഐഎസ്എഐഡിയിലേക്ക് അയച്ചിട്ടുണ്ട്.

സമീപകാലത്ത് ഒമിക്രോണിന് പുറമെ ഐഎച്ച്‌യു എന്ന വകഭേദം റിപ്പോർട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഒമിക്രോണും ഐഎച്ച്‌യു എന്നിവ ആദ്യമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഒമിക്രോൺ വൻതോതിൽ വ്യാപിച്ചപ്പോൾ ഫ്രാൻസിൽ കണ്ടെത്തിയ ഐഎച്ച്‌യു വകഭേദം വലിയ രീതിയിലുള്ള ആശങ്കയുണ്ടാക്കുന്ന തരത്തിൽ വ്യാപിക്കുന്നില്ല എന്ന് പഠനത്തിൽ കണ്ടെത്തി. മെഡ്ആർക്സിവ്(MedRxiv)ൽ പ്രസിദ്ധീകരിച്ച പഠനം ഇതുവരെ അവലോകനം ചെയ്‌തിട്ടില്ല.

Also Read: ഡല്‍ഹിയില്‍ വന്‍ കൊവിഡ് വ്യാപനം; 'സ്ഥാപനങ്ങള്‍ അടയ്‌ക്കണം, ജോലി വീട്ടില്‍ നിന്ന്'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.