ETV Bharat / bharat

നാല്‍പ്പത് കോടിയോടടുത്ത് രാജ്യത്തെ വാക്സിന്‍ വിതരണം - കൊവിഡ് വാക്സിന്‍ വിതരണം

39.49 കോടി കൊവിഡ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച 35.15 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.

Covid vaccine  Health Ministry  വാക്സിന്‍ വിതരണം  രാജ്യത്തെ വാക്സിന്‍ വിതരണം  കൊവിഡ് വാക്സിന്‍ വിതരണം  Health Ministry news
നാല്‍പ്പത് കോടിയോടുത്ത് രാജ്യത്തെ വാക്സിന്‍ വിതരണം
author img

By

Published : Jul 15, 2021, 10:20 PM IST

Updated : Jul 15, 2021, 10:29 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിന്‍ വിതരണം നാല്‍പ്പത് കോടിയോടടുത്തതായി കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 39.49 കോടി കൊവിഡ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച 35.15 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.

18നും 44നും ഇടയില്‍ പ്രായമുള്ള 16,59,977 പേര്‍ക്ക് ആദ്യ ഡോസും 1,61,950 പേര്‍ക്ക് രണ്ടാം ഡോസും വിതരണം ചെയ്തു. ഇതുവരെ 18നും 44നും ഇടയില്‍ പ്രായമുള്ള 11,97,36,449 കോടി പേര്‍ക്ക് ആദ്യ ഡോസും, 43,72,202 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വായനക്ക്:- രാജ്യത്ത് 39 കോടി വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍

ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ബീഹാർ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 18നും 44നും ഇടയില്‍ പ്രായമുള്ള 50 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കി.

ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്ഗഡ്, ദില്ലി, ഹരിയാന, ജാർഖണ്ഡ്, കേരളം, തെലങ്കാന, ഹിമാചൽ പ്രദേശ്, ഒഡിഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ 10 ലക്ഷം പേര്‍ക്കും വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Last Updated : Jul 15, 2021, 10:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.