ETV Bharat / bharat

കര്‍ണാടകയില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് : നിബന്ധന തുടരുമെന്ന് കലക്‌ടര്‍

author img

By

Published : Aug 30, 2021, 8:30 PM IST

കേരളത്തില്‍ കൊവിഡ് കേസ് ഉയരുന്ന സാഹചര്യത്തിലാണ് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

Covid restrictions at border with Kerala to continue: Official  RT-PCR certificates  RT-PCR test negative certificates  Karnataka government's order  Covid restrictions at border  കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  ദക്ഷിണ കന്നഡ  കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍
കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: നിബന്ധന തുടരുമെന്ന് കലക്‌ടര്‍

ദക്ഷിണ കന്നഡ : കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടരും.

കാസര്‍കോടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ല കലക്‌ടര്‍ ഡോ. കെ.വി രാജേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.

അതിർത്തി കടക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

ALSO READ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം ; ജാവലിൻ ത്രോയില്‍ പൊന്നണിഞ്ഞ് സുമിത് ആന്‍റില്‍

കേരളത്തിൽ പ്രതിദിനം 30,000 ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കാസർകോട് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 12 ശതമാനമാണ്.

തങ്ങളുടെ ജില്ലയില്‍ കഠിനപ്രയത്‌നത്തിലൂടെ പോസിറ്റിവിറ്റി നിരക്ക് ഏകദേശം രണ്ട് ശതമാനമായി കുറച്ചിട്ടുണ്ട്. അതിർത്തി നിയന്ത്രണം എടുത്തുകളയുന്നത് ജില്ലയില്‍ കേസുകള്‍ വര്‍ധിപ്പിക്കുന്നതിന് തുല്യമാകും.

അയല്‍ സംസ്ഥാന യാത്രയ്ക്ക് ആര്‍.ടി.പി.സി.ആര്‍ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ജില്ല കലക്‌ടര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.