ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികളില്‍ കൊവാക്‌സിന്‍ കുത്തിവയ്‌പ്പിന് അനുമതി. രണ്ടിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിന് സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റിയുടെ വിദഗ്‌ധ സമിതി അംഗീകാരം നല്‍കി.
രണ്ടിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളിലെ വാക്‌സിനേഷന്‍ പരീക്ഷണത്തില്‍ മൂന്ന് ട്രയലുകളില്‍ 2 എണ്ണം ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക് പൂര്‍ത്തീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് (സിഡിഎസ്‌സിഒ) ഭാരത് ബയോടെക്ക് കൈമാറിയിരുന്നു. അതിനൊപ്പം ഈ മാസം മുതല്‍ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി അനുമതിയും തേടി.
സബ്‌ജക്റ്റ് എക്‌സ്പേര്‍ട്ട് കമ്മിറ്റി ഭാരത് ബയോടെക്ക് സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
വിശദമായ ചർച്ചയ്ക്ക് ശേഷം, 2 മുതൽ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് ചില വ്യവസ്ഥകൾക്ക് വിധേയമായി അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി വാക്‌സിന് അംഗീകാരം നൽകാൻ കമ്മിറ്റി ശുപാർശ ചെയ്‌തുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് അന്തിമ അനുമതിയ്‌ക്കായി ശുപാര്‍ശകള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) കൈമാറുകയായിരുന്നു.
Also read: ഭാരത് ബയോടെക്ക് കൊവാക്‌സിൻ: കുട്ടികളിലെ വാക്‌സിൻ പരീക്ഷണം ആരംഭിച്ചു