ഹൈദരാബാദ്: 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ മെയ് ഒന്ന് മുതല്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും തെലങ്കാനയില്‍ ഇതുവരെ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ 19നാണ് ഇത് സംബന്ധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. എന്നാല്‍ കുത്തിവെപ്പിനായി ആശുപത്രിയിലെത്തിയെങ്കിലും ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞതായി പ്രാദേശവാസി പറഞ്ഞു. വാക്സിന്‍ വിതരണത്തിനായി സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിർമ്മാതാക്കളിൽ നിന്ന് വാക്സിനുകൾ വാങ്ങാൻ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, വിതരണം ചെയ്യുന്ന വാക്സിനുകളുടെ 50 ശതമാനം കേന്ദ്രത്തിന് ലഭിക്കും. സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും ബാക്കി ഡോസുകൾ ലഭിക്കും. ജനുവരി 16 നാണ് രാജ്യം കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.