ഹൈദരാബാദ്: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കുകയാണ്. പ്രതിദിനം കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയും രേഖപ്പെടുത്തുകയാണ്. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 2,17,353 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. അതേ സമയം 1185 ആളുകള്‍ കൊവിഡ് മൂലം കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്‌തു. മരണ നിരക്ക് കൂടുമ്പോള്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ശ്‌മശാനങ്ങളിലെ സ്ഥലപരിമിതിയടക്കം കൂടുതല്‍ പ്രതിസന്ധികളുയരുകയാണ്.
പ്രതിദിനം ഔദ്യോഗികമായി പുറത്തിറക്കുന്ന കൊവിഡ് മരണ നിരക്കും ദിവസേന സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ കണക്കും തമ്മില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. ഇടിവി ഭാരത് നടത്തിയ അന്വേഷണത്തിലൂടെ..
സംസ്ഥാനങ്ങളിലെ മരണനിരക്ക്
മധ്യപ്രദേശ്:
24 മണിക്കൂറിനിടെ മധ്യപ്രദേശില്‍ 10,166 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 53 പേര്‍ കൊവിഡ് മൂലം കഴിഞ്ഞ ദിവസം മരിച്ചു. എന്നാല്‍ ഏപ്രില്‍ 12ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 47 ആളുകള്‍ കൊവിഡ് മൂലം മരിച്ചു. എന്നാല്‍ അന്നേ ദിവസം രണ്ട് ജില്ലകളിലായി മാത്രം 95 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട്. ഭോപ്പാലില്‍ 58, ചിന്ദ്‌വാരയില്‍ 37 എന്നിങ്ങനെയാണ് കണക്കുകള്‍. മറ്റ് 50 സംസ്ഥാനങ്ങളിലെ കണക്ക് എടുക്കാതെയാണ് ഈ നിരക്കുകള്‍. സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തിറക്കുന്ന കണക്കുകളില്‍ കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്നുള്ളതിനുള്ള സൂചനയാണിത്.
![COVID-19: Serious mismatch in mortality data between official figures ground reality കൊവിഡ് മരണ നിരക്ക് കൊവിഡ് 19 കൊവിഡ് 19 ഇന്ത്യയില്‍ COVID-19 in india covid death rate latest news സംസ്ഥാനങ്ങളുടെ ഔദ്യോഗിക കണക്കുകളില്‍ പൊരുത്തക്കേട്](https://etvbharatimages.akamaized.net/etvbharat/prod-images/11432647_dbsbf.png)
ഡല്‍ഹി:
തലസ്ഥാനമായ ഡല്‍ഹിയിലും കൊവിഡ് രണ്ടാം തരംഗം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. 24 മണിക്കൂറിനിടെ 16,699 കൊവിഡ് കേസുകള്‍ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. 112 പേര്‍ മരിച്ചു. നിലവില്‍ 54,309 പേരാണ് ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാറിന്‍റെ കണക്കുകള്‍ എടുത്തു നോക്കുകയാണെങ്കില്‍ ഏപ്രില്‍ 12ന് 72 പേര്‍ കൊവിഡ് മൂലം മരിച്ചു. എന്നാല്‍ സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലയില്‍ 43 മൃതദേഹങ്ങളാണ് അന്നേ ദിവസം സംസ്‌കരിച്ചത്. ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലയില്‍ 40 മൃതദേഹങ്ങളും സംസ്‌കരിച്ചു. ഇതും കണക്കുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുന്നു.
![COVID-19: Serious mismatch in mortality data between official figures ground reality കൊവിഡ് മരണ നിരക്ക് കൊവിഡ് 19 കൊവിഡ് 19 ഇന്ത്യയില്‍ COVID-19 in india covid death rate latest news സംസ്ഥാനങ്ങളുടെ ഔദ്യോഗിക കണക്കുകളില്‍ പൊരുത്തക്കേട്](https://etvbharatimages.akamaized.net/etvbharat/prod-images/11432647_hjgfhjsd.png)
കൂടുതല്‍ വായനയ്‌ക്ക്: ഡല്‍ഹിയില്‍ അതിരൂക്ഷ കൊവിഡ് വ്യാപനം; 19,486 പുതിയ രോഗികള്‍
ചത്തീസ്‌ഗഡ്:
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 15,256 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 105 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ഡല്‍ഹി, മധ്യ പ്രദേശ്, ചത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ മേല്‍പ്പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നത് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രതിദിന കൊവിഡ് മരണ നിരക്കിലെ ആധികാരികതയെ ചോദ്യം ചെയ്യുന്നവയാണ്. ചത്തീസ്‌ഗഡിലെ ദുര്‍ഗ് നഗരത്തിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 13ന് 61 മൃതദേഹങ്ങൾ ദുർഗിലെ ഒരൊറ്റ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. അതേസമയം, സംസ്ഥാനത്ത് 73 പേർ മാത്രമാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.
![COVID-19: Serious mismatch in mortality data between official figures ground reality കൊവിഡ് മരണ നിരക്ക് കൊവിഡ് 19 കൊവിഡ് 19 ഇന്ത്യയില്‍ COVID-19 in india covid death rate latest news സംസ്ഥാനങ്ങളുടെ ഔദ്യോഗിക കണക്കുകളില്‍ പൊരുത്തക്കേട്](https://etvbharatimages.akamaized.net/etvbharat/prod-images/11432647_hgfsii.png)
ഈ രണ്ട് ദിവസങ്ങളില്‍ മരിച്ചവരെല്ലാം കൊവിഡ് ബാധിച്ചിട്ടുള്ളവരല്ലെന്ന് വാദിക്കാം. കൊവിഡ് അതിവേഗം വ്യാപിക്കുന്നത് സര്‍ക്കാര്‍ കണക്കുകളില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുന്നുവെന്നും വാദിക്കാവുന്നതാണ്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാറിനോട് ഇടിവി ഭാരതിനുള്ള ചോദ്യങ്ങള്‍ ഇവയാണ്.
![COVID-19: Serious mismatch in mortality data between official figures ground reality കൊവിഡ് മരണ നിരക്ക് കൊവിഡ് 19 കൊവിഡ് 19 ഇന്ത്യയില്‍ COVID-19 in india covid death rate latest news സംസ്ഥാനങ്ങളുടെ ഔദ്യോഗിക കണക്കുകളില്‍ പൊരുത്തക്കേട്](https://etvbharatimages.akamaized.net/etvbharat/prod-images/11432647_ghsdhabfcnv.png)
എന്തുകൊണ്ടാണ് മരണ നിരക്കില്‍ ഇത്തരം വ്യത്യാസം പ്രകടമാവുന്നത്, ജനങ്ങളില്‍ നിന്നും കൊവിഡ് മരണ നിരക്ക് സര്‍ക്കാര്‍ ഒളിച്ചുവെക്കുന്നതിന്‍റെ ഭാഗമായാണോ ഇത്തരം കണക്കുകള്‍, അല്ലെങ്കില്‍ മരണനിരക്ക് തിട്ടപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും, മൃതദേഹ സംസ്‌കരണ കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്ക് ലഭിക്കുന്നതിലുമുള്ള ഏകോപനമില്ലായ്‌മയാണോ ഇതിന് കാരണം തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഈ അവസരത്തില്‍ ഉയരുന്നത്.