ETV Bharat / bharat

പുതിയ കൊവിഡ് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്

യാത്രയ്‌ക്ക് മുമ്പായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആർടി പിസിആർ പരിശോധന റിപ്പോർട്ട് എന്നിവ വെബ്‌ സൈറ്റിൽ സമർപ്പിക്കേണ്ടത് നിർബന്ധമാക്കി.

എയർ ഇന്ത്യ എക്‌സ്‌പ്രസ്  കൊവിഡ് മാനദണ്ഡങ്ങൾ  കൊവിഡ് നിയന്ത്രണങ്ങൾ  എയർ ഇന്ത്യ എക്‌സ്‌പ്രസ് കൊവിഡ്  Air India Express  COVID-19  Air India Express COVID-19  RT-PCR test
പുതിയ കൊവിഡ് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്
author img

By

Published : Feb 25, 2021, 6:59 PM IST

ന്യൂഡൽഹി: പുതിയ കൊവിഡ് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. വിവിധ രാജ്യങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനെ തുടർന്നാണ് ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് എയർ ഇന്ത്യ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

യാത്രയ്‌ക്ക് മുമ്പായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആർടി-പിസിആർ പരിശോധന റിപ്പോർട്ട് എന്നിവ വെബ്‌ സൈറ്റിൽ സമർപ്പിക്കണം. യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുൻപ് യാത്രക്കാർ കൊവിഡ് പരിശോധന നടത്തണം . പരിശോധനാ ഫലം എയർ സുവിധ പോർട്ടലിൽ രേഖപ്പെടുത്തണം. കൂടാതെ ഇതിന്‍റെ പ്രിന്‍റ് ഔട്ട് കൈവശം വയ്‌ക്കേണ്ടതും നിർബന്ധമാക്കി. എല്ലാ യാത്രക്കാരും ഫോണിൽ "ആരോഗ്യ സേതു" ഇൻസ്റ്റാൾ ചെയ്യേണ്ടത് കർശനമാക്കിയതായും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.