ETV Bharat / bharat

കൊവിഡ് രണ്ടാം തരംഗത്തിൽ മരണ സംഖ്യ ഉയർത്തിയത് ഇരട്ട വകഭേദം : ഡോ. ശശി സുധൻ

ജമ്മുവിൽ നിന്നും പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 68.5 ശതമാനം പേർക്കും ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617.2 ആയിരുന്നു സ്ഥിരീകരിച്ചിരുന്നത്.

Covid second wave death toll  Covid second wave  Covid death toll  കൊവിഡ് രണ്ടാം തരംഗം  കൊവിഡ് രണ്ടാം തരംഗം മരണം  കൊവിഡ് രണ്ടാം തരംഗം വാർത്ത
കൊവിഡ് രണ്ടാം തരംഗം
author img

By

Published : Jun 13, 2021, 2:03 AM IST

Updated : Jun 13, 2021, 6:14 AM IST

ശ്രീനഗർ : രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ അതിതീവ്ര വ്യാപനത്തിന് കാരണം കൊവിഡിന്‍റെ ബി.1.617.2 വകഭേദമെന്ന് പഠനങ്ങൾ പുറത്തുവന്നിരുന്നു. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരിലെയും കൊവിഡ് സ്ഥിതി വഷളാക്കിയത് ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ് തന്നെയെന്ന് ഇവിടുത്തെ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. ശശി സുധൻ അറിയിച്ചു. ഉയർന്ന മരണനിരക്കും അതിതീവ്ര കൊവിഡ് വ്യാപനവും ഈ വകഭേദത്തിന്‍റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഡല്‍ഹിയില്‍ സജീവ കേസുകള്‍ 4000ല്‍ താഴെ: 213 പേര്‍ക്ക് കൊവിഡ്

2020 ഡിസംബറിൽ രാജ്യത്ത് കണ്ടെത്തിയ അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് വൈറസായ ബി1.617.2 നെ ലോകാരോഗ്യ സംഘടന വേരിയന്‍റ് ഓഫ് കൺസഷൻ വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമ്മുവിൽ രോഗം സ്ഥിരീകരിച്ചവരുടെ സാമ്പിൾ പരിശോധനയിൽ നിന്നും നിരവധി ആളുകൾക്ക് ഈ ജനിതകമാറ്റം സംഭവിച്ച വൈറസ് പിടിപെട്ടിട്ടുണ്ടെന്ന് വ്യക്തമായതായും ഡോ. ശശി പറഞ്ഞു.

Also Read: കിങ് ഖാനെ പ്രശാന്ത് കിഷോര്‍ സന്ദര്‍ശിച്ചു, ഊഹാപോഹങ്ങളും ചര്‍ച്ചകളും സജീവം

ജമ്മുവിൽ നിന്നും പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 68.5 ശതമാനം പേർക്കും ഇരട്ട മ്യൂട്ടന്‍റ് എന്നും അറിയപ്പെടുന്ന ബി.1.617.2 വകഭേദമായിരുന്നു സ്ഥിരീകരിച്ചിരുന്നത്. അതിൽ തന്നെ 62.5 ശതമാനം രോഗികളിലും മരണ സാധ്യത വളരെ ഉയർന്ന നിലയിലായിരുന്നു എന്നും അദ്ദേഹം അറിയിച്ചു. അതേസമയം 2.24 ശതമാനം കൊവിഡ് രോഗികളിൽ കണ്ടെത്തിയത് ജനിതകമാറ്റം സംഭവിക്കാത്ത കൊവിഡ് വൈറസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Last Updated : Jun 13, 2021, 6:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.