ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,04,95,147 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,01,29,111 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. നിലവില്‍ 96.51 ശതമാനമാണ് രാജ്യത്തെ രോഗവിമുക്തി നിരക്ക്.
24 മണിക്കൂറിനിടെ 202 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചതോടെ മരണനിരക്ക് 1,51,529 ആയി ഉയര്‍ന്നു. നിലവില്‍ 2,14,507 പേരാണ് രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്. ഇത് ആകെ രോഗികളുടെ 2.04 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഐസിഎംആറിന്‍റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 8,36,227 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 18,34,89,114 സാമ്പിളുകളാണ് രാജ്യത്താകെ പരിശോധിച്ചത്.