ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോൾ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങളും,റെംഡിസിവിർ മരുന്നും കൊണ്ടുള്ള വിമാനം ഡൽഹിയിലെത്തി. യൂറോപ്യൻ രാജ്യങ്ങളായ ജർമനി,നെതർലൻഡ്, പോർച്ചുഗൽ എന്നിവരുടെ സഹായ സഹകരണങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് അരിന്ദം ബഗ്‌ചി ട്വിറ്ററിൽ നന്ദി രേഖപ്പെടുത്തി. 5.6 ദശലക്ഷം മാസ്കുകൾ ഇന്ത്യയിലെത്തിച്ച കസാഖിസ്ഥാന്‍റെ നടപടിയെയും ഇന്ത്യ സ്വാഗതം ചെയ്തിരുന്നു.
ALSO READ : ഷൂട്ടിങിന് ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കി 'രാധേ ശ്യാം' ടീം
കൊവിഡ് രണ്ടാം തരംഗം പ്രതിസന്ധിയിലാക്കിയ രാജ്യത്തിന് യുഎസ്, റഷ്യ, യുകെ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം ഇന്ത്യയിൽ 3,62,727 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,181 ആണ്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 2,37,03,665 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് 2,58,317 ആണ്.