ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 41,383 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോെട രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,04,29,339 ആയി. 507 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,18,987 ആയി.
- " class="align-text-top noRightClick twitterSection" data="">
നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,09,394 ആയി. 17,18,439 പേരുടെ സാമ്പിളുകൾ കൂടി ശേഖരിച്ചതോടെ ആകെ സാമ്പിളുകൾ ശേഖരിച്ചവരുടെ എണ്ണം 45,09,51,151 ആയി. രാജ്യത്ത് 41.78 കോടി ആളുകളാണ് വാക്‌സിൻ സ്വീകരിച്ചത്.