ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളില്‍ താല്‍ക്കാലിക ജീവനക്കാരുടെ സേവനം നിര്‍ത്തലാക്കി സര്‍ക്കാര്‍. വേനല്‍ക്കാല അവധി പ്രഖ്യാപിച്ചതിനൊപ്പമാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാ സ്കൂളുകള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഏകദേശം 20000ത്തോളം താല്‍ക്കാലിക ജീവനക്കാരാണ് ഡല്‍ഹിയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ജോലിചെയ്യുന്നത്.
കൊവിഡ് വര്‍ധനവ് കണക്കിലെടുത്ത് ഡയറക്ടറേറ്റ് ഓഫ് എജുക്കേഷൻ തിങ്കളാഴ്ച വേനൽ അവധിക്കാലം നീട്ടിയിരുന്നു. മെയ് 11 മുതൽ ജൂൺ 30 വരെ നിശ്ചയിച്ചിരുന്ന അവധിക്കാലം, ഏപ്രിൽ 20 മുതൽ ജൂൺ 9 വരെയാണ് റീഷെഡ്യൂൾ ചെയ്തത്. അവധിക്കാലത്ത് എല്ലാ ഓൺലൈൻ, സെമി-ഓൺലൈൻ അധ്യാപന, പഠന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്താനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.