ETV Bharat / bharat

മലയാളി ദമ്പതികൾ മംഗളൂരുവിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ - ഹോട്ടൽ ന്യൂ ബ്ലൂ സ്റ്റാർ

കണ്ണൂർ തളിപ്പറമ്പ സ്വദേശികളായ ദമ്പതികളെ മംഗളൂരുവിലെ ഒരു ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി.

couple from Kerala committed suicide  suicide in Mangalore lodge  Kerala couple committed suicide in Mangalore  മലയാളി ദമ്പതികൾ  മംഗളൂരുവിലെ ലോഡ്‌ജിൽ ആത്മഹത്യ  കണ്ണൂർ തളിപ്പറമ്പ  ഹോട്ടൽ ന്യൂ ബ്ലൂ സ്റ്റാർ  മലയാളി ദമ്പതികൾ ആത്മഹത്യ
മലയാളി ദമ്പതികൾ ആത്മഹത്യ
author img

By

Published : Feb 9, 2023, 10:40 AM IST

മംഗളൂരു: മലയാളി ദമ്പതികൾ മംഗളൂരുവിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ സ്വദേശികളായ രവീന്ദ്രൻ (55), സുധ (50) എന്നിവരാണ് മരിച്ചത്. ലഭിച്ച വിവരങ്ങൾ അനുസരിച്ച് മരണപ്പെട്ട രവീന്ദ്രൻ ഒരു വസ്ത്രവ്യാപാരി ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.

മംഗളൂരുവിലെ ഫൽനീർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ ന്യൂ ബ്ലൂ സ്റ്റാറിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി ആറാം തീയതി തിങ്കളാഴ്‌ച ഇവർ മംഗളൂരുവിൽ എത്തി. തുടർന്ന് ന്യൂ ബ്ലൂ സ്റ്റാർ ലോഡ്‌ജിൽ മുറി ബുക്ക് ചെയ്‌ത ദമ്പതികൾ രണ്ട് ദിവസമായി മുറിയിൽ നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ ബുധനാഴ്‌ച ജീവനക്കാർ പുറത്തുനിന്ന് വിളിച്ചു.

വാതിലിൽ മുട്ടിയിട്ടും മറുപടിയൊന്നും ലഭിക്കാതായതോടെ ജീവനക്കാരിലൊരാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വാതിൽ പൊളിച്ച് ഉള്ളിൽ കയറി നോക്കിയപ്പോൾ ദമ്പതികൾ മരിച്ച നിലയിലായിരുന്നു. അസഹ്യമായ ദുർഗന്ധവും മുറിക്കുള്ളിലുണ്ടായിരുന്നു.

ലോഡ്‌ജിലെത്തി മുറി ബുക്ക് ചെയ്‌ത ആറാം തീയതി തന്നെ ഇരുവരും മരിച്ചിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ദമ്പതികളുടെ മരണത്തിലേക്ക് നയിക്കാനിടയായ കാരണം ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.