ബക്‌സാർ (ബിഹാർ): ബക്‌സാർ ജില്ലയിലെ രഘുനാഥ്‌പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മാലിന്യങ്ങൾക്കിടയിൽ കൊവീഷീൽഡ് വാക്‌സിൻ. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കൊവിഷീൽഡ് വാക്‌സിൻ കുപ്പികൾ മാലിന്യങ്ങൾക്കിടയിൽ കണ്ടെത്തിയതെന്ന് ആരോപണം ഉയരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ.
മാലിന്യങ്ങൾക്കിടയിൽ കിടന്നിരുന്ന വാക്‌സിൻ കുപ്പികൾ വീണ്ടെടുത്തുവെന്നും സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പ്രാഥമികാരോഗ്യ കേന്ദ്രം മാനേജർ വിനോദ് കുമാർ പറഞ്ഞു. വാക്‌സിനേറ്റർമാർക്ക് അനുവദിച്ച വാക്‌സിനുകളുടെ എണ്ണവും ഉപയോഗിച്ചവയുടെ എണ്ണവും കണ്ടെത്താൻ ടെലിഷീറ്റുകൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ബക്‌സർ സിവിൽ സർജൻ ജിതേന്ദ്ര നാഥ് പറഞ്ഞു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: കൊവിഡ് ചികിത്സ: സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി