ETV Bharat / bharat

Cooking Gas Cylinder Price in India കേരളത്തിൽ 912 രൂപ; ഏറ്റവും കുറവ് പുതുച്ചേരിയില്‍, കൂടുതല്‍ ബിഹാറില്‍, രാജ്യത്തെ വിവിധ നഗരങ്ങളിലെ വില അറിയാം - LPG Price in Bengaluru

LPG cylinder Price : പാചകവാതക സിലിണ്ടറുകൾക്ക് 200 രൂപയാണ് കേന്ദ്ര സർക്കാർ കുറച്ചത്. വില ഏറ്റവും കുറവ് പുതുച്ചേരിയില്‍, കൂടുതല്‍ ബിഹാറില്‍.

LPG cylinder Price  Gas Cylinder Price in India  LPG cylinder Price rate  cooking gas cylinder price in India  കേരളത്തിൽ പാചകവാതക സിലണ്ടറിന് 912 രൂപ  രാജ്യത്തെ വിവിധ നഗരങ്ങളിലെ വില  രാജ്യത്തെ വിവിധ നഗരങ്ങളിലെ പാചകവാതക വില  പാചകവാതക സിലണ്ടറുകൾ  പാചകവാതക സിലണ്ടറുകളുടെ വില  പാചകവാതക സിലണ്ടറുകളുടെ വില കുറച്ചു  ​ഗാർഹിക സിലിണ്ടറിന്‍റെ വില  Cooking Gas Cylinder Price in India  LPG Price in Puducherry  LPG Price in Kerala  LPG Price in Mumbai Pune  LPG Price in Hyderabad  LPG Price in Lucknow  LPG Price in Jharkhand  LPG Price in Bengaluru  LPG Price in Delhi
Cooking Gas Cylinder Price in India
author img

By ETV Bharat Kerala Team

Published : Aug 30, 2023, 7:24 PM IST

ഡൽഹി: രാജ്യത്ത് ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചത് പ്രാബല്യത്തിൽ. 200 രൂപയാണ് കേന്ദ്രം കുറച്ചത്. ഇതോടെ ഡൽഹിയിൽ 14.2 കിലോ ​ഗാർഹിക സിലിണ്ടറിന്‍റെ വില 1103 രൂപയിൽ നിന്നും 903 രൂപയായി കുറഞ്ഞു (Cooking Gas Cylinder Price in India).

ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്‌ക്ക് സിലിണ്ടർ ലഭ്യമാകും. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് പാചകവാതക സിലിണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിൽ 912 രൂപയാണ് പാചകവാതക സിലിണ്ടറുകളുടെ പുതിയ വില. 1112 രൂപയിൽ നിന്നുമാണ് 912 രൂപയായി വില കുറഞ്ഞത് (LPG Price in Kerala). അതേസമയം ഏജൻസിയിൽ നിന്ന് ഉപഭോക്താവിന്‍റെ താമസ സ്ഥലത്തേക്കുള്ള ദൂരം കണക്കിലെടുത്ത് വിലയിൽ വ്യത്യാസമുണ്ടാകാം.

  • 5 കിലോ മീറ്റർ വരെ 912 രൂപ
  • 5 മുതൽ 10 കിലോ മീറ്റർ വരെ 937 രൂപ
  • 10 മുതൽ 15 കിലോ മീറ്റർ വരെ 942 രൂപ
  • 15 മുതൽ 20 കിലോ മീറ്റർ വരെ 947 രൂപ
  • 20 കിലോ മീറ്ററിന് മുകളിൽ 952 രൂപ എന്നിങ്ങനെയാണ് പാചകവാതക സിലിണ്ടറിന് വില ഈടാക്കുക. സിലിണ്ടര്‍ വിലയും ഗതാഗതച്ചെലവും മറ്റ് സര്‍വീസ് ചാര്‍ജ്ജുകളും അടക്കമുള്ള തുകയാണിത്.

പാചകവാതക സിലിണ്ടറുകൾക്ക് നിലവിൽ ഏറ്റവും കുറവ് വില ഈടാക്കുന്നത് പുതുച്ചേരിയിലാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 200 രൂപയുടെ കിഴിവിന് പുറമേ സംസ്ഥാന സര്‍ക്കാരും പുതുച്ചേരിയില്‍ വിലയിളവ് പ്രഖ്യാപിച്ചു. നേരത്തെ ഇവിടെ ഒരു പാചക വാതക സിലിണ്ടറിന്‍റെ വില 1115 രൂപയായിരുന്നു. ചുവപ്പു റേഷന്‍ കാര്‍ഡുകാര്‍ക്ക് 500 മുതല്‍ 615 രൂപ വരെയും മഞ്ഞ കാര്‍ഡുകാര്‍ക്ക് 350 മുതല്‍ 715 രൂപ വരെയുമാണ് വില കുറയുക. 615 രൂപയ്ക്ക് ഇവിടെ ഉപഭോക്താക്കള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ കിട്ടും. മുംബൈയിലാണ് അതു കഴിഞ്ഞാല്‍ കുറഞ്ഞ വില. 902.50 രൂപയാണ് ഇവിടെ ഒരു ഗ്യാസ് സിലിണ്ടറിന്‍റെ വില. എൽപിജിക്ക് ഏറ്റവും കൂടുതൽ വില ബിഹാറിലാണ്. ഇവിടെ 1001 രൂപയാണ് ഒരു സിലിണ്ടറിന്‍റെ പുതിയ വില.

രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ പാചകവാതക സിലിണ്ടറുകളുടെ വില ചുവടെ :

മുംബൈ - പൂനെ (LPG Price in Mumbai - Pune)

  • പുതിയ എൽപിജി വില - 902.50 രൂപ
  • പഴയ വില - 1102.50 രൂപ

ഹൈദരാബാദ് (LPG Price in Hyderabad )

  • പുതിയ എൽപിജി വില - 955 രൂപ
  • പഴയ വില - 1,155 രൂപ

ഡെറാഡൂൺ (ഉത്തരാഖണ്ഡ്) (LPG Price in Dehradun (Uttarakhand))

  • പുതിയ വില - 922 രൂപ
  • പഴയ വില - 1122 രൂപ

ലഖ്‌നൗ (LPG Price in Lucknow)

  • പുതിയ വില - 940 രൂപ
  • പഴയ വില - 1140 രൂപ

ജയ്‌പൂർ (LPG Price in Jaipur)

  • പുതിയ വില - 906 രൂപ
  • പഴയ വില - 1106 രൂപ

ജാർഖണ്ഡ് (LPG Price in Jharkhand)

  • പുതിയ വില - 960.50 രൂപ
  • പഴയ വില - 1160.50 രൂപ

ബെംഗളൂരു (LPG Price in Bengaluru)

  • പുതിയ വില - 905 രൂപ
  • പഴയ വില - 1105 രൂപ

ഛത്തീസ്‌ഗഡ് - റായ്‌പൂർ (LPG Price in Chhattisgarh: Raipur)

  • പുതിയ വില - 974 രൂപ
  • പഴയ വില - 1174 രൂപ

ഭോപ്പാൽ (LPG Price in Hyderabad)

  • പുതിയ വില - 908 രൂപ
  • പഴയ വില - 1108 രൂപ

ഇൻഡോർ (LPG Price in Hyderabad)

  • പുതിയ വില - 931 രൂപ
  • പഴയ വില - 1131 രൂപ

അഹമ്മദാബാദ് (LPG Price in Ahmedabad)

  • പുതിയ വില - 910 രൂപ
  • പഴയ വില - 1110 രൂപ

ഡൽഹി (LPG Price in Delhi)

  • പുതിയ വില - 903 രൂപ
  • പഴയ വില - 1103 രൂപ

ബീഹാർ (LPG Price in Bihar)

  • പുതിയ വില - 1001 രൂപ
  • പഴയ വില - 1120 രൂപ

ചെന്നൈ (LPG Price in Chennai)

  • പുതിയ വില - 967.50 രൂപ
  • പഴയ വില - 1167.50 രൂപ

പഞ്ചാബ് (LPG Price in Punjab)

  • പുതിയ വില - 930 രൂപ
  • പഴയ വില - 1130 രൂപ

ചണ്ഡിഗഡ് (LPG Price in Chandigarh)

  • പുതിയ വില - 912 രൂപ
  • പഴയ വില - 1112 രൂപ

പുതുച്ചേരി (LPG Price in Puducherry)

നിലവിൽ പുതുച്ചേരിയിൽ ഒരു പാചക വാതക സിലിണ്ടറിന്‍റെ വില 1115 രൂപയാണ്. പുതിയ സബ്‌സിഡി വന്നതോടെ, ചുവന്ന റേഷൻ കാർഡ് ഉടമകൾക്ക് 500 മുതൽ 615 രൂപ വരെ ഗണ്യമായ കുറവ് പ്രതീക്ഷിക്കാം. അതേസമയം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഒരു സിലിണ്ടറിന് 350 മുതൽ രൂപ 715 രൂപ വരെ കുറവാണ് പ്രതീക്ഷിക്കുന്നത്.

രക്ഷാബന്ധന് മുന്നോടിയായി 'സ്‌ത്രീകൾക്കുള്ള സമ്മാന'മെന്ന നിലയിലാണ് കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്‌ച (ഓഗസ്റ്റ് 29) 14.2 കിലോഗ്രാം എൽപിജി പാചക വാതക സിലിണ്ടറിന് 200 രൂപ കുറച്ചത്. പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉയർന്നതോടെ ആയിരുന്നു വില കുറക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം.

ഇതിനിടെ ഗാർഹിക പാചക വാതക സിലിണ്ടറുകൾക്ക് 200 രൂപ വില കുറച്ചതിന്‍റെ ചിലവ് സർക്കാർ വഹിക്കുമെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. സർക്കാർ ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുരിയുടെ പ്രഖ്യാപനവും പുറത്തുവന്നത്. എണ്ണ വിപണന കമ്പനികൾക്ക് ഉണ്ടാകുന്ന 7,500 കോടി രൂപയുടെ നഷ്‌ടത്തിനാണ് ഇതോടെ പരിഹാരമായത്. കേന്ദ്രത്തിന്‍റെ തീരുമാനത്തെക്കുറിച്ച് ഓയിൽ മാർക്കറ്റിങ് കമ്പനികൾ (ഒഎംസി) തുടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.