ETV Bharat / bharat

പൊതു റോഡിന് ഗാന്ധി ഘാതകന്‍റെ പേര്: കര്‍ണാടകയില്‍ ഗോഡ്സെ വിവാദം

ഉഡുപ്പി ജില്ലയിലെ റോഡിന് ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയുടെ പേര് എഴുതിയ ബോർഡ് വെച്ചത് വിവാദത്തിൽ

author img

By

Published : Jun 7, 2022, 9:41 AM IST

Controversy erupted after a road in Udupi district was named as Nathuram Godse  road was named as Nathuram Godse in Karnataka  കർണാടകയിൽ റോഡിന് ഗോഡ്സെയെന്ന് പേരിട്ടു  കർണാടകയിൽ റോഡിന് ഗോഡ്സെയെന്ന് പേരിട്ടത് വിവാദത്തിൽ  ഉടുപ്പി ജില്ലയിലെ റോഡിന് ഗാന്ധി ഘാതകന്‍റെ പേര്  നാഥുറാം ഗോഡ്സെയുടെ പേര് എഴുതിയ ബോർഡ് വെച്ച് അജ്ഞാതർ  കർണാടകയിൽ റോഡിന് ഗോഡ്സെയെന്ന് പേരിട്ടതിൽ പൊലീസ് അന്വേഷണം  റോഡിന് നാഥുറാം ഗോഡ്സെയുടെ പേര് നൽകിയത് വിവാദത്തിൽ  Nathuram Godse road
റോഡിന് ഗാന്ധി ഘാതകന്‍റെ പേരിട്ടത് വിവാദത്തിൽ; കർണാടകയിലെ റോഡിന് ഗോഡ്സെയെന്ന് പേരിട്ടു

ഉഡുപ്പി(കർണാടക): കർണാടകയിൽ റോഡിന് നാഥുറാം ഗോഡ്സെയുടെ പേര് നൽകിയത് വിവാദത്തിൽ. കർണാടകയിലെ ഉഡുപ്പി ജില്ലയിൽ കർക്കല താലൂക്കിലെ ബോല ഗ്രാമത്തിലാണ് സംഭവം. ബോല ഗ്രാമ പഞ്ചായത്തിന് സമീപമുള്ള റോഡിനാണ് നാഥുറാം ഗോഡ്സെയുടെ പേര് നൽകിയത്.

രണ്ട് ദിവസം മുൻപാണ് 'പദുഗിരി നാഥുറാം ഗോഡ്സെ' എന്ന് കന്നട ലിപിയിൽ എഴുതിയ ബോർഡ് ഇവിടെ സ്ഥാപിച്ചത്. ബോർഡിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. അജ്ഞാതരാണ് ബോർഡ് സ്ഥാപിച്ചതെന്നും റോഡിന് നാഥുറാം ഗോഡ്‌സെയുടെ പേരിടാൻ പഞ്ചായത്ത് ഔദ്യോഗികമായി തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ബോല ഗ്രാമപഞ്ചായത്ത് പിഡിഒ (പഞ്ചായത്ത് വികസന ഓഫീസർ) പറഞ്ഞു.

ബോല ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും കർക്കല റൂറൽ പൊലീസും തിങ്കളാഴ്‌ച (06.06.2022) സ്ഥലം സന്ദർശിച്ച് ബോർഡ് നീക്കം ചെയ്‌തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.