ETV Bharat / bharat

CWC Meeting in Hyderabad | തെരഞ്ഞെടുപ്പിന് ഒരുങ്ങണം, പുന:സംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഹൈദരാബാദില്‍ തുടങ്ങി

author img

By ETV Bharat Kerala Team

Published : Sep 16, 2023, 10:45 AM IST

CWC will be Chaired by Mallikarjun Kharge | കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ സ്ഥിരം, പ്രത്യേക ക്ഷണിതാക്കളടക്കം 84 സമിതി അംഗങ്ങളും കോൺഗ്രസ് പാർട്ടിയുടെ 4 മുഖ്യമന്ത്രിമാരും പങ്കെടുക്കും

Etv Bharat CWC meeting to begin in Hyderabad today  Congress Working Committee Meeting  Congress Working Committee Meeting Hyderabad  Mallikarjun Kharge  കോൺഗ്രസ് പ്രവർത്തക സമിതി  പ്രവർത്തക സമിതി  വിജയഭേരി റാലി
Congress Working Committee Meeting to Begin in Hyderabad Today

ഹൈദരാബാദ്: കോൺഗ്രസ് പ്രവർത്തക സമിതിയുടെ ദ്വിദിന യോഗം ഹൈദരാബാദിൽ തുടങ്ങി (Congress Working Committee meetings in Hyderabad from Saturday). പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗമാണിത്. തെലങ്കാന (Telangana) അടക്കം വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ലോക്‌സഭ തെരഞ്ഞെടുപ്പ് (Loksabha Election) ഒരുക്കവുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളെയും യോഗത്തില്‍ തീരുമാനിച്ചേക്കും.

പാർട്ടി പ്രസിഡന്‍റ് മല്ലികാർജുൻ ഖർഗെയുടെ (Mallikarjun Kharge) അധ്യക്ഷതയിൽ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ സ്ഥിരം, പ്രത്യേക ക്ഷണിതാക്കളടക്കം 84 സമിതി അംഗങ്ങളും പാർട്ടിയുടെ 4 മുഖ്യമന്ത്രിമാരും പങ്കെടുക്കും. നാളെ (17.09.23) രാവിലെ വിശാല പ്രവർത്തക സമിതി യോഗം ചേരും. പിസിസി പ്രസിഡന്‍റുമാരും നിയസഭാകക്ഷി നേതാക്കന്മാരുമടക്കം 137 പേർ വിശാല പ്രവർത്തക സമിതിയില്‍ പങ്കെടുക്കും. സംസ്ഥാന ചുമതലകളുടെ പുനഃസംഘടന, പുതിയ ട്രഷറർ എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ ആദ്യ ദിവസം തന്നെ കൈക്കൊള്ളുമെന്നാണ് വിവരം.

Also Read: Congress Working Committee | കെസി വേണുഗോപാലും ശശി തരൂരും പ്രവർത്തക സമിതിയില്‍, ആന്‍റണി തുടരും: ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

സാധാരണ ആദ്യ പ്രവർത്തക സമിതി യോഗം ഡൽഹിയിലാണ് സംഘടിപ്പിക്കാറുള്ളതെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി ഇക്കുറി തെലങ്കാനയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ഭരണത്തിലില്ലാത്ത തെലങ്കാനയില്‍ യോഗം നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

പ്രവർത്തക സമിതി യോഗത്തിനു ശേഷം നാളെ വൈകിട്ട് അഞ്ചിന് ഹൈദരാബാദില്‍ നടക്കുന്ന ‘വിജയഭേരി’ മെഗാ റാലിയില്‍ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി (Sonia Gandhi) , രാഹുൽ ഗാന്ധി (Rahul Gandhi), പ്രിയങ്ക ഗാന്ധി (Priyanka Gandhi) എന്നിവരടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുക്കും. തെലങ്കാനയില്‍ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന ആറു പദ്ധതികളും റാലിയിൽ പ്രഖ്യാപിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.