ETV Bharat / bharat

നാഷണല്‍ ഹെറാള്‍ഡ് കേസ്: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊലീസിന്‍റെ മര്‍ദനം; നടപടി വേണമെന്ന് കോണ്‍ഗ്രസ് - പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊലീസിന്‍റെ മര്‍ദനം

കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ എ.ഐ.സി.സി ആസ്ഥാനത്തിനകത്ത് കയറി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്

Congress says Delhi Police personnel forcibly entered its HQ & beat up workers  demands FIR  Congress wants action against police  നാഷണല്‍ ഹെറാള്‍ഡ് കേസ്  പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊലീസിന്‍റെ മര്‍ദനം  നടപടി വേണമെന്ന് കോണ്‍ഗ്രസ്
നാഷണല്‍ ഹെറാള്‍ഡ് കേസ്: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊലീസിന്‍റെ മര്‍ദനം; നടപടി വേണമെന്ന് കോണ്‍ഗ്രസ്
author img

By

Published : Jun 15, 2022, 6:18 PM IST

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ പാര്‍ട്ടി ആസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ മര്‍ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. മോദി സര്‍ക്കാറിന്‍റെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഗുണ്ടായിസം നടത്തുകയാണെന്നും അതിന്‍റെ ഭാഗമായാണ് പ്രവര്‍ത്തകരെ അവര്‍ മര്‍ദിച്ചതെന്നും കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊലീസിന്‍റെ മര്‍ദനം

ഇത്തരം പൊലീസ് നടപടിക്കെതിരെ പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ ബുധനാഴ്‌ച നിശബ്‌ദ പ്രതിഷേധം നടത്തുമെന്നും, വ്യാഴാഴ്‌ച(ജൂണ്‍ 16) രാവിലെ രാജ്യത്തുടനീളം രാജ്‌ഭവനുകള്‍ ഘരാവോ ചെയ്യുമെന്നും സുർജേവാല കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ സമാധാനപരമായി ഗാന്ധിയന്‍ രീതിയില്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ പൊലീസിന്‍റെ ഇത്തരം ഗുണ്ടായിസവും പെരുമാറ്റവും അംഗീകരിക്കാനാവില്ലെന്നും സുർജേവാല പറഞ്ഞു.

മോദി സര്‍ക്കാറിന്‍റെ കളിപാവകളായി പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് പൊലീസ് കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വിറ്ററില്‍ പങ്കുവച്ചു. വിഷയത്തില്‍ ഇ.ഡിയുടെ നടപടിയും പൊലീസ് രാജും ഉയര്‍ത്തി കാട്ടി സംസ്ഥാന പാര്‍ട്ടി ഓഫിസുകളില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്‌തതിന്‍റെ മൂന്നാം ദിവസവും തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്തിന് ചുറ്റും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു.

also read: നാഷണല്‍ ഹെറാള്‍ഡ് കേസ് : രാഹുൽ ഗാന്ധി മൂന്നാം ദിനം ഇ.ഡിക്ക് മുന്നില്‍, ഡൽഹിയിൽ കനത്ത പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.