റായ്‌പൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം കൊയ്‌ത ഹിമാചലില്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വേട്ടയാടാന്‍ സാധ്യയുണ്ടെന്ന് ഹിമാചല്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ കൂടിയായിരുന്ന ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. അതുകൊണ്ട് താന്‍ ഡല്‍ഹി വഴി അവിടെക്കെത്തുമെന്നും ബാഗേല്‍ പറഞ്ഞു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ രാജീവ് ശുക്ല, ഭൂപീന്ദർ ഹൂഡ എന്നിവര്‍ ഇപ്പോള്‍ ഛണ്ഡിഗഢിലുണ്ട്. "ഞങ്ങൾ ഞങ്ങളുടെ നേതാക്കളെ സംരക്ഷിക്കുന്നതിനായി ചണ്ഡീഗഡിലേക്ക് കൊണ്ടുപോയി. കാരണം ബിജെപി അവരെ വേട്ടയാടും. നേരത്തെ പല തവണ അതുപോലെ സംഭവിച്ചിട്ടുണ്ടെന്ന് ഹിമാചൽ കോൺഗ്രസ് ഇൻചാർജ് തജീന്ദർ സിങ് ബിട്ടു പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം അവസാനിക്കുകയാണെന്നും എഎപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെന്നും ആം ആദ്‌മി പാര്‍ട്ടി പറയാറുണ്ടായിരുന്നെങ്കിലും അത് അവസാനിച്ചെന്നും ബാഗേല്‍ പറഞ്ഞു. ആംആദ്‌മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് ഒരു വലിയ സംസ്ഥാനമാണ്. വോട്ടെണ്ണല്‍ മാറിമറിയുമെന്നും അതുകൊണ്ട് തന്നെ വേട്ടെണ്ണലിന്‍റെ അവസാനം നിമിഷം വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.