ന്യൂഡൽഹി : ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ പിടിച്ചെടുത്ത കേസിൽ കുറ്റാരോപിതനായ വ്യവസായി നവനീത് കൽറയുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന ബിജെപി ആരോപണം തള്ളി പാർട്ടി നേതൃത്വം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം നീരവ് മോദിയും വിജയ് മല്യയും നില്‍ക്കുന്ന ചിത്രങ്ങളുണ്ട്. അതിനാൽ കൊള്ളയടിച്ച ഭൂരിഭാഗം ആളുകൾക്കും നരേന്ദ്ര മോദിയുമായി ബന്ധമുണ്ടെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് ശക്തിസിന്‍ഹ് ഗോഹിൽ ചോദിച്ചു.
കൂടുതൽ വായിക്കാന്‍: ഭക്ഷണശാലകളിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്ത സംഭവം; പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തളളി
സൂറത്തിൽ വ്യാജ റെംഡിസിവിര്‍ മരുന്ന് വിൽക്കാന്‍ ശ്രമിച്ച ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റിനെ മറന്നുപോയതെന്താണെന്നും നിലവാരമില്ലാത്ത രാഷ്ട്രീയം പ്രയോഗിക്കുന്നുവെന്നും കള്ളന്‍മാരുടെ പാർട്ടിയാണതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഖാൻ മാർക്കറ്റിൽ കൽറയുടെ ഉടമസ്ഥതയിലുള്ള ഖാൻ ചാച്ച, ടൗൺഹാൾ എന്നീ റസ്റ്റോറന്‍റുകളിൽ നിന്ന് 105 കോൺസൻട്രേറ്ററുകളാണ് കണ്ടെടുത്തത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. നവനീത് കൽറ മുന്‍കൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ഡൽഹി ഹൈക്കോടതി തള്ളി.