ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദു, മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ഉള്‍പ്പെടെ 86 പേരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ അവശേഷിക്കവെയാണ് കോണ്‍ഗ്രസ് നീക്കം.
-
The CEC has selected the following candidates for the ensuing general elections to the Legislative Assembly of Punjab pic.twitter.com/0IH7bg1hL6
— INC Sandesh (@INCSandesh) January 15, 2022 " class="align-text-top noRightClick twitterSection" data="
">The CEC has selected the following candidates for the ensuing general elections to the Legislative Assembly of Punjab pic.twitter.com/0IH7bg1hL6
— INC Sandesh (@INCSandesh) January 15, 2022The CEC has selected the following candidates for the ensuing general elections to the Legislative Assembly of Punjab pic.twitter.com/0IH7bg1hL6
— INC Sandesh (@INCSandesh) January 15, 2022
നവ്‌ജോത് സിങ് സിദ്ധു അമൃത്‌സർ ഈസ്റ്റിൽ നിന്നും ചാംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നും ചരൺജിത് സിങ് ചന്നിയും മത്സരിക്കും. മുഖ്യമന്ത്രിയായി തുടരാന്‍ ചന്നിയും മുഖ്യമന്ത്രിയാവാന്‍ സിദ്ദുവും ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട്, പോര് മുറുകുന്നുവെന്ന് വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് ഇരുവരെയും കോണ്‍ഗ്രസ് അങ്കത്തട്ടിലേക്ക് ഇറക്കിവിടുന്നത്.
പട്ടികയില്‍ ഗായികയും
പ്രതാപ് സിങ് ബജ്‌വ കാഡിയനിൽ നിന്നും ഗായിക സിദ്ദു മൂസ്വാലയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവര്‍ മാൻസ മണ്ഡലത്തിൽ മത്സരിക്കും. ഐ.എന്‍.സി സന്ദേശ് എന്ന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പേരുകളും നിയമസഭ മണ്ഡലങ്ങളും ഉൾപ്പെടെയുള്ള പട്ടിക പ്രസിദ്ധീകരിച്ചത്.
ALSO READ: അതിർത്തികളിലെ തൽസ്ഥിതി മാറ്റാൻ ആരെയും അനുവദിക്കില്ല :എം എം നരവനെ
സജൻപൂർ - നരേഷ് പുരി, പത്താൻകോട്ട് - അമിത് വിജ്, ഗുരുദാസ്‌പൂര്‍ - വരീന്ദർജിത് സിങ്, അമൃത്സർ നോർത്ത് - സുനിൽ ദത്തി, അമൃത്സര്‍ - രാജ്‌കുമാര്‍ വെർക്ക എന്നിവരും മത്സരിക്കും. ഫെബ്രുവരി 14 ന് ആരംഭിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടംഘട്ടമായാണ് നടക്കുക. ആകെ 117 സീറ്റുകളിലേക്കാണ് മത്സരം.