ETV Bharat / bharat

അധ്യക്ഷ പദവി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ; രാഹുലിന് വീണ്ടും സമ്മര്‍ദം - priyanka gandhi

ഓഗസ്റ്റ് 28 ന് നടന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥികളായി കൂടുതല്‍ പേരുകള്‍ വന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ വോട്ടെണ്ണല്‍ നടത്താനുള്ള തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്

Congress presidential election date announced  Congress presidential election  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്  അധ്യക്ഷ പദവി തെരഞ്ഞെടുപ്പ്  കോൺഗ്രസ് പ്രവര്‍ത്തക സമിതി  രാഹുല്‍ ഗാന്ധി  സോണിയ ഗാന്ധിട  പ്രിയങ്ക ഗാന്ധി  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  rahul gandhi  sonia gandhi  priyanka gandhi  malikarjun kharge
അധ്യക്ഷ പദവി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; രാഹുലിന് സമ്മര്‍ദം
author img

By

Published : Aug 28, 2022, 5:05 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 17 ന്. ഞായറാഴ്‌ച (ഓഗസ്റ്റ് 28) ന് നടന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതിയുടേതാണ് ഈ തീരുമാനമെന്ന് പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ വന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഒക്‌ടോബര്‍ 19 ന് വോട്ടെണ്ണല്‍ നടത്തും.

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് തുടങ്ങിയവര്‍ വെര്‍ച്വലായി നടന്ന യോഗത്തിൽ പങ്കെടുത്തു. പാർട്ടിയുടെ തകർച്ചയ്‌ക്ക്‌ കാരണം മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെന്ന് കുറ്റപ്പെടുത്തി മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്‍റെ രാജിക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം.

READ MORE| കോണ്‍ഗ്രസ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം, സോണിയ തുടരുമോ, അതോ രാഹുല്‍ തിരിച്ചെത്തുമോ ?

അതേസമയം, കോൺഗ്രസ് അധ്യക്ഷനാവാന്‍ രാഹുൽ ഗാന്ധിയെ നിര്‍ബന്ധിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അധ്യക്ഷനാവാന്‍ തങ്ങള്‍ രാഹുലിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് കോൺഗ്രസ് നേതാവ് എം മല്ലികാർജുൻ ഖാർഗെ ബെംഗളൂരുവില്‍ പറഞ്ഞു. രാഹുല്‍, കോൺഗ്രസ് പാർട്ടിക്കകത്ത് വന്‍ സ്വീകാര്യത ഉള്ളയാളാണ്. അദ്ദേഹത്തിന് പകരക്കാരനാവാന്‍ മാറ്റാര്‍ക്കും കഴിയില്ലെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.