ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാർഗെയും ശശി തരൂരും നേര്‍ക്കുനേർ. രാജ്യമെമ്പാടുമുള്ള 9,308 എഐസിസി - പിസിസി പ്രതിനിധികള്‍ പാർട്ടിയുടെ 37-ാമത്തെ അധ്യക്ഷനെ തെരഞ്ഞെടുക്കും.
ഇന്ന് (ഒക്‌ടോബർ 17) രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് രഹസ്യബാലറ്റാണ് ഉപയോഗിക്കുക. ന്യൂഡല്‍ഹിയിലെ 24 അക്‌ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്തും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) ആസ്ഥാനങ്ങളിലുമായാണ് വോട്ടിങ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒക്‌ടോബർ 19നാണ് വോട്ടെണ്ണല്‍, വൈകിട്ട് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും.
-
#WATCH | Congress interim president Sonia Gandhi & party leader Priyanka Gandhi Vadra cast their vote to elect the new party president, at the AICC office in Delhi pic.twitter.com/aErRUpRVv0
— ANI (@ANI) October 17, 2022 " class="align-text-top noRightClick twitterSection" data="
">#WATCH | Congress interim president Sonia Gandhi & party leader Priyanka Gandhi Vadra cast their vote to elect the new party president, at the AICC office in Delhi pic.twitter.com/aErRUpRVv0
— ANI (@ANI) October 17, 2022#WATCH | Congress interim president Sonia Gandhi & party leader Priyanka Gandhi Vadra cast their vote to elect the new party president, at the AICC office in Delhi pic.twitter.com/aErRUpRVv0
— ANI (@ANI) October 17, 2022
മല്ലികാര്‍ജുന്‍ ഖാർഗെ ബെംഗളൂരുവിലാണ് വോട്ട് ചെയ്‌തത്. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ എഐസിസി ആസ്ഥാനത്താണ് വോട്ട് രേഖപ്പെടുത്തിയത്. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി കർണാടകയിലെ സങ്കനാക്കല്ലിലെ ക്യാമ്പില്‍ ക്രമീകരിച്ച പ്രത്യേക പോളിങ് ബൂത്തില്‍ വോട്ട് ചെയ്‌തു. രാഹുലിനൊപ്പം 41 ഓളം ഭാരത് യാത്രികരും വോട്ട് രേഖപ്പെടുത്തി.
കേരളത്തില്‍ 310 വോട്ടർമാർ : കേരളത്തില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് പോളിങ് ബൂത്തുകളാണ് ഇന്ദിര ഭവനില്‍ സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിന്‍റെ സംഘടന തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിങ് ഓഫിസർ ജി പരമേശ്വരയും അസിസ്റ്റന്‍റ് പിആർഒ വികെ അഴവറികനുമാണ് വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വോട്ടർമാർക്ക് പ്രത്യേക തിരിച്ചറിയില്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.
-
#WATCH | Congress MP Rahul Gandhi casts his vote to elect the next party president at Bharat Jodo Yatra campsite in Ballari, Karnataka
— ANI (@ANI) October 17, 2022 " class="align-text-top noRightClick twitterSection" data="
(Source: AICC) pic.twitter.com/9Jit8vIpVo
">#WATCH | Congress MP Rahul Gandhi casts his vote to elect the next party president at Bharat Jodo Yatra campsite in Ballari, Karnataka
— ANI (@ANI) October 17, 2022
(Source: AICC) pic.twitter.com/9Jit8vIpVo#WATCH | Congress MP Rahul Gandhi casts his vote to elect the next party president at Bharat Jodo Yatra campsite in Ballari, Karnataka
— ANI (@ANI) October 17, 2022
(Source: AICC) pic.twitter.com/9Jit8vIpVo
ആകെ 310 വോട്ടർമാരാണ് കേരളത്തില്‍ നിന്നുള്ളത്. ഇതില്‍ 10 മുന്‍ പ്രസിഡന്‍റുമാരും 285 കെപിസിസി അംഗങ്ങളും 15 പാര്‍ലമെന്‍ററി പാര്‍ട്ടി അംഗങ്ങളുമുണ്ട്. ശശി തരൂര്‍ കെപിസിസി ആസ്ഥാനത്ത് വോട്ട് ചെയ്‌തു. മുന്‍ മുഖ്യമന്ത്രിമാരായ എകെ ആന്‍റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി.
ഗാന്ധി കുടുംബാംഗമല്ലാത്ത അധ്യക്ഷന്‍ : കോണ്‍ഗ്രസിന്‍റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാം വട്ടമാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്‍പ് 2000ത്തിലാണ് അവസാനമായി കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ജിതേന്ദ്ര പ്രസാദിനെ നേരിട്ട സോണിയ ഗാന്ധി 7,448 വോട്ടുകള്‍ക്കാണ് വിജയിച്ചത്. വെറും 94 വോട്ടുകള്‍ മാത്രമാണ് ജിതേന്ദ്ര പ്രസാദിന് നേടാനായത്.
-
Karnataka | Congress presidential election candidate Mallikarjun Kharge casts his vote in Bengaluru pic.twitter.com/bfIsEGfVPp
— ANI (@ANI) October 17, 2022 " class="align-text-top noRightClick twitterSection" data="
">Karnataka | Congress presidential election candidate Mallikarjun Kharge casts his vote in Bengaluru pic.twitter.com/bfIsEGfVPp
— ANI (@ANI) October 17, 2022Karnataka | Congress presidential election candidate Mallikarjun Kharge casts his vote in Bengaluru pic.twitter.com/bfIsEGfVPp
— ANI (@ANI) October 17, 2022
24 വർഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ പാര്‍ട്ടിയുടെ പരമോന്നത സ്ഥാനത്തേയ്ക്ക് എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അവസാനമായി ഗാന്ധി കുടുംബാംഗമല്ലാത്തൊരാള്‍ അധ്യക്ഷ പദത്തിലെത്തിയത് സീതാറാം കേസരിയാണ്. രണ്ട് വര്‍ഷം പാര്‍ട്ടിയെ നയിച്ച കേസരിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 1998 മാര്‍ച്ച് 14ന് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കം ചെയ്‌ത് പകരം സോണിയ ഗാന്ധിയെ തെരഞ്ഞെടുക്കുകയായിരുന്നു. 22 വർഷമാണ് സോണിയ പാര്‍ട്ടിയെ നയിച്ചത്.
അര നൂറ്റാണ്ടിന്‍റെ പ്രവര്‍ത്തന പരിചയവുമായി ഖാര്‍ഗെ : രാജ്യസഭ മുന്‍ പ്രതിപക്ഷ നേതാവാണ് കർണാടകയില്‍ നിന്നുള്ള 80കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അര നൂറ്റാണ്ടിലേറെയായി പാർട്ടിയില്‍ പ്രവർത്തിക്കുന്ന ഖാര്‍ഗെ 9 തവണ നിയമസഭയിലേക്കും 2 തവണ ലോക്‌സഭയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍, തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന ഖാര്‍ഗെ 2014-19ല്‍ കോണ്‍ഗ്രസിന്‍റെ ലോക്‌സഭ കക്ഷി നേതാവായിരുന്നു. സംഘടന രംഗത്തെ അനുഭവ സമ്പത്തും ഗാന്ധി കുടുംബത്തിന്‍റെയും ഔദ്യോഗിക പക്ഷത്തിന്‍റെയും പിന്തുണയുമാണ് ഖാർഗെയുടെ കരുത്ത്. എന്നാല്‍ ഉയര്‍ന്ന പ്രായം തിരിച്ചടിയാകുന്നു.
-
The right way to vote for the election of President of @INCIndia.
— Mallikarjun Kharge (@kharge) October 16, 2022 " class="align-text-top noRightClick twitterSection" data="
Looking forward to the support of the delegates to strengthen Congress for a better India. pic.twitter.com/pJQxvmkSAt
">The right way to vote for the election of President of @INCIndia.
— Mallikarjun Kharge (@kharge) October 16, 2022
Looking forward to the support of the delegates to strengthen Congress for a better India. pic.twitter.com/pJQxvmkSAtThe right way to vote for the election of President of @INCIndia.
— Mallikarjun Kharge (@kharge) October 16, 2022
Looking forward to the support of the delegates to strengthen Congress for a better India. pic.twitter.com/pJQxvmkSAt
മാറ്റം മുറുകെ പിടിച്ച് തരൂർ : ആഗോള പ്രതിഛായയുള്ള മലയാളിയെന്നറിയപ്പെടുന്ന ശശി തരൂരിന്‍റെ രാഷ്‌ട്രീയ പ്രവേശം 2009ലാണ്. തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗമായ ശശി തരൂർ രണ്ടാം യുപിഎ സർക്കാരില്‍ വിദേശകാര്യ, മാനവശേഷി വകുപ്പ് സഹമന്ത്രിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഐക്യരാഷ്‌ട്ര സംഘടനയില്‍ 29 വര്‍ഷ പ്രവർത്തന പരിചയമുള്ള 66 കാരനായ തരൂർ 2007ല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.
-
#ThinkTomorrowThinkTharoor
— Shashi Tharoor (@ShashiTharoor) October 16, 2022 " class="align-text-top noRightClick twitterSection" data="
#ChooseChangeChooseCongress pic.twitter.com/9T7qY9Rc11
">#ThinkTomorrowThinkTharoor
— Shashi Tharoor (@ShashiTharoor) October 16, 2022
#ChooseChangeChooseCongress pic.twitter.com/9T7qY9Rc11#ThinkTomorrowThinkTharoor
— Shashi Tharoor (@ShashiTharoor) October 16, 2022
#ChooseChangeChooseCongress pic.twitter.com/9T7qY9Rc11
മാറ്റം എന്നത് ഉയർത്തിപ്പിടിച്ചാണ് ജി 23 അംഗമായ തരൂർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അധ്യക്ഷനായാല്‍ പാര്‍ട്ടി നേതൃനിരയില്‍ മാറ്റം കൊണ്ടുവരുമെന്ന് തരൂർ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ അനുഭവ സമ്പത്തില്ലെന്നതാണ് തരൂരിനെ എതിര്‍ക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. വിജയസാധ്യത കൂടുതലും കല്‍പ്പിക്കപ്പെടുന്നത് ഖാർഗെയ്ക്കാണെങ്കിലും തരൂരിന് യുവജനങ്ങള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും നല്ല സ്വീകാര്യതയുണ്ട്.