ന്യൂഡൽഹി: ചൊവ്വാഴ്‌ച നാടകീയ രംഗങ്ങള്‍ക്ക് വേദിയായി രാജ്യസഭ. പെഗാസസ്, കാർഷിക നിയമങ്ങൾ, കൊവിഡ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സഭയില്‍ രംഗം വഷളായത്. ഡെസ്‌കില്‍ കയറിയ കോൺഗ്രസ് എം.പി പ്രതാപ് സിങ് ബജ്‌വ റൂള്‍ പുസ്‌തകം ചെയറിനു നേരെ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.
ആം ആദ്‌മി എം.പി സഞ്ജയ് സിങ് റിപ്പോർട്ടർമാരുടെ മേശപ്പുറത്ത് കയറി മുദ്രാവാക്യങ്ങൾ ഉയർത്തിയതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. തുടര്‍ന്ന് കൂട്ടമായി മുദ്രാവാക്യങ്ങൾ മുഴക്കി. തുടര്‍ന്ന് രാജ്യസഭ ഉപാധ്യക്ഷൻ ഭുവനേശ്വർ കലിത സഭ 15 മിനിറ്റ് നേരത്തേക്ക് നിർത്തിവച്ചു.
-
This is absolutely disgusting and highly deplorable.
— Raju Bista (@RajuBistaBJP) August 10, 2021 " class="align-text-top noRightClick twitterSection" data="
Congress MP Pratap Singh Bajwa ji threw files at the Chair in Rajya Sabha today and the entire opposition celebrated creating ruckus in the Parliament
Where is the decency and decorum?#ShameOn #CONgress pic.twitter.com/PDOrcngAWO
">This is absolutely disgusting and highly deplorable.
— Raju Bista (@RajuBistaBJP) August 10, 2021
Congress MP Pratap Singh Bajwa ji threw files at the Chair in Rajya Sabha today and the entire opposition celebrated creating ruckus in the Parliament
Where is the decency and decorum?#ShameOn #CONgress pic.twitter.com/PDOrcngAWOThis is absolutely disgusting and highly deplorable.
— Raju Bista (@RajuBistaBJP) August 10, 2021
Congress MP Pratap Singh Bajwa ji threw files at the Chair in Rajya Sabha today and the entire opposition celebrated creating ruckus in the Parliament
Where is the decency and decorum?#ShameOn #CONgress pic.twitter.com/PDOrcngAWO
ഉച്ചയ്ക്ക് 2:33 ന് സഭ നടപടികൾ പുനരാരംഭിച്ചെങ്കിലും പിന്നീട് 3:03 വരെ നിർത്തിവച്ചു. ബി.ജെ.പി എം.പി രാജു ബിസ്‌ത പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ രംഗങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അരോചകവും അങ്ങേയറ്റം അപലപനീയവുമായ സംഭവമാണ് സഭയില്‍ നടന്നതെന്ന് അദ്ദേഹം കുറിച്ചു.
ALSO READ: ക്രിമിനല്‍ പശ്ചാത്തലം പ്രസിദ്ധീകരിച്ചില്ല; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രീം കോടതി