ETV Bharat / bharat

'രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം': കോണ്‍ഗ്രസിന്‍റെ മൗന സത്യഗ്രഹം ആരംഭിച്ചു, പ്രളയ ബാധിത സംസ്ഥാനങ്ങളെ ഒഴിവാക്കി - Rahul Gandhi

മഴക്കെടുതി രൂക്ഷമായ ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മൗന സത്യഗ്രഹം ജൂലൈ 16 ന് നടത്തും

കോണ്‍ഗ്രസ് സത്യഗ്രഹം  മൗന സത്യഗ്രഹം  congress maun satyagraha  maun satyagraha deferred in flood hit states  Congress  മല്ലികാർജുൻ ഖാർഗെ  കോണ്‍ഗ്രസ് മൗന സത്യഗ്രഹം  നരേന്ദ്ര മോദി  Narendra Modi  രാഹുൽ ഗാന്ധി  Rahul Gandhi  കെ സി വേണുഗോപാൽ
കോണ്‍ഗ്രസിന്‍റെ മൗന സത്യഗ്രഹം ആരംഭിച്ചു
author img

By

Published : Jul 12, 2023, 11:35 AM IST

ന്യൂഡൽഹി : ഹിമാചൽ പ്രദേശും പഞ്ചാബും ഉൾപ്പെടെ നാല് പ്രളയബാധിത സംസ്ഥാനങ്ങളിൽ ബുധനാഴ്‌ച (ജൂലൈ 12) നടത്താനിരുന്ന 'മൗന സത്യഗ്രഹം' മാറ്റിവച്ചതായി കോൺഗ്രസ് അറിയിച്ചു. ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളിലും മുൻ നിശ്ചയിച്ച പ്രകാരം സത്യഗ്രഹം നടത്തുമെന്നും പാർട്ടി വ്യക്‌തമാക്കി. രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് സത്യഗ്രഹം നടത്തുക.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മൗന സത്യഗ്രഹം ജൂലൈ 16 ന് നടത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വീറ്റ് ചെയ്‌തു. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ മുൻപ് ആസൂത്രണം ചെയ്‌തത് പോലെ ബുധനാഴ്‌ച തന്നെ സത്യഗ്രഹം നടത്തും.

നരേന്ദ്ര മോദി സർക്കാരിന് അവരുടെ ആയുധപ്പുരയിലെ എല്ലാ തന്ത്രങ്ങളും ഞങ്ങൾക്കെതിരെ പരീക്ഷിക്കാം, പക്ഷേ ജനങ്ങളുടെ ശബ്‌ദമുയർത്താനുള്ള പ്രതിജ്ഞാബദ്ധതയിൽ ഞങ്ങൾ ഉറച്ചുനിൽക്കും. നരേന്ദ്ര മോദി സർക്കാരിനെതിരായ ഏറ്റവും ശക്തമായ ശബ്‌ദമാണ് രാഹുൽ ഗാന്ധി. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ഈ ഫാസിസ്റ്റ് ശക്തികളെ ഗാന്ധിയൻ സത്യഗ്രഹത്തിലൂടെയും അഹിംസയിലൂടെയും നേരിടും, കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളിൽ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിലാണ് നേതാക്കളും പ്രവർത്തരും സത്യഗ്രഹം ആചരിക്കുക. പ്രതിഷേധം സംബന്ധിച്ച് കെ സി വേണുഗോപാൽ പാർട്ടിയുടെ എല്ലാ സംസ്ഥാന യൂണിറ്റ് മേധാവികൾക്കും പ്രവർത്തകർക്കും കത്തയച്ചിരുന്നു. സമരത്തിൽ പരമാവധി പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും എഐസിസി നിർദേശിച്ചിട്ടുണ്ട്.

'മോദി' പരാമർശത്തിൽ അപകീർത്തി കേസിലുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി ഈ കഴിഞ്ഞ ഏഴാം തീയതി ആയിരുന്നു തള്ളിയത്. ഇതിന് പിന്നാലെ തങ്ങൾ രാഷ്ട്രീയ പോരാട്ടവും നിയമ യുദ്ധവും നേരിടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു.

കേസിൽ തുടർനടപടികൾ നിയമ വിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയെ എപ്പോൾ സമീപിക്കണമെന്ന് അഭിഭാഷകർ തീരുമാനിക്കുമെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് വ്യക്‌തമാക്കിയിരുന്നു.

ALSO READ : Rahul Gandhi| രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസിന്‍റെ മൗന സത്യഗ്രഹം ഇന്ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പാർലമെന്‍റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നത്. കർണാടകയിൽ 2019 ഏപ്രിലിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിലാണ് രാഹുൽ ഗാന്ധിയെ കുറ്റക്കാരനായി കോടതി വിധിച്ചത്.

രണ്ട് വർഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. ഈ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ നിലനിൽക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്ന് കാട്ടി കോടതി ഹർജി തള്ളുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.